ഗുരുവായൂർ: കേരള ഹോട്ടൽ& റസ്റ്റോറന്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കുടുംബ സംഗമം "സ്വാദ് -2023 " ഗുരുവായൂർ ടൗൺഹാളിൽ യൂനിറ്റ് പ്രസിഡണ്ട് ഒ.കെ. ആർ മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായി.
ആതുര സേവന രംഗത്തെ പ്രവർത്തനങ്ങൾ മാനിച്ച്കൊണ്ട്
ഡോ: യു.സി.ജി. നമ്പൂതിരിക്ക്
സമഗ്ര സേവന പുരസ്കാരം നൽകി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാൽ ആദരിച്ചു.
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ
ഹർഷ ദാസിന് മുൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ജി.കെ. പ്രകാശ് കാഷ് അവാർഡ് നൽകി.
എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നത വിജയം നേടിയ ഹോട്ടലുടമകളുടെയും, ജീവനക്കാരുടെയും മക്കളെ ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ ,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ നേതാക്കളായ വി.ആർ. സുകുമാർ ,സുന്ദരൻ നായർ, വി.ജി. ശേഷാദ്രി, സി.എ. ലോക്നാഥ്, എൻ.കെ.രാമകൃഷ്ണൻ ,കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് ഗാനമേള മിമിക്രി, സിനിമാറ്റിക് ഡാൻസ് എന്നിവ ഉൾപ്പെട്ട മെഗാഷോ യും അരങ്ങേറി.