Saturday, 2 September 2023

പത്തനംതിട്ട–കോയമ്പത്തൂർ സ്വകാര്യ ബസ് എംവിഡി തടഞ്ഞു; സർവീസ് നിയമാനുസൃതമെന്ന് കണ്ടെത്തൽ...

SHARE
                    

പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ച സ്വകാര്യ ഇന്റർ സ്റ്റേറ്റ് ബസ്സിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി പരാതി നൽകിയതിന് തൊട്ടുപിന്നാലെ പരിശോധനയും ആയി മോട്ടോർ വാഹന വകുപ്പ്.  എക്സ്പ്രസ് എന്ന ബോർഡ് വെച്ച് അനധികൃതമായി സർവീസ് നടത്തുകയാണെന്നും ബസ് സർവീസ് തടയണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി പരാതി നൽകിയിരുന്നത്.

ബസ് കോൺട്രാക്ട് ക്യാരേജ് കളർകോട് പാലിച്ചിട്ടില്ല എന്നും പരാതിയിൽ പറയുന്നു എന്നാൽ ഇന്ന് രാവിലെ ബസ് റാന്നിയിൽ എത്തിയപ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ച എങ്കിലും പെർമിറ്റ് സംബന്ധമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വിൻ ഷീൽഡ് പൊട്ടി ഏർക്കേജ് ടയറിന് തേയ്മാനം വയറിങ് പ്രശ്നം തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി. സെപ്റ്റംബർ 15ന് മുമ്പ് ഇവ പരിഹരിച്ച് ആർഡിയോയ്ക്ക് മുൻപിൽ പരിശോധനയ്ക്ക് ഹാജരാക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

                                    https://www.youtube.com/@keralahotelnews

സർവീസ് നിയമാനുസൃതമാണെന്ന് ബസ് ഉടമ മേലുകാവ് സ്വദേശി ഗിരീഷ് പറഞ്ഞു ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസ് കേരളത്തിൽനിന്ന് ഉള്ള ബാംഗ്ലൂരു ചെന്നൈ സർവീസ് മാതൃകയിലാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നും സർവീസ് നിയമപരം ആണെന്നും, ഇന്റർ സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ ജെ റീജാസ് പറഞ്ഞു. നിയമത്തിൽ ബോർഡ് വയ്ക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല. ഓരോ മൂന്നുമാസം കൂടുമ്പോഴും മൂന്നുലക്ഷം ഉപയോഗം സർക്കാരിന് നികുതിയിനത്തിൽ അടയ്ക്കുന്ന ഇൻഡസ്ട്രീറ്റ് ബസുകളെ പ്രസാദിപ്പിക്കുകയാണ് വേണ്ടതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതിൽ 2 ലക്ഷം രൂപയോളം സംസ്ഥാന സർക്കാരിനും ബാക്കി കേന്ദ്ര സർക്കാരിലേക്ക് ആണ് പോകുന്നത്. റോബിൻ മോട്ടോഴ്സ് ആണ് പത്തനംതിട്ട കോയമ്പത്തൂർ സർവീസ് ആരംഭിച്ചിരിക്കുന്നത്.

140 കിലോമീറ്റർ കൂടുതലുള്ള സർവീസുകൾ എല്ലാം കെഎസ്ആർടിസിക്ക് വേണ്ടി നിർത്തലാക്കിയതോടെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ഓടിച്ചിരുന്നവർക്ക് മുന്നിൽ ജീവിക്കാൻ മറ്റു വഴികളിൽ എന്ന ബസ്സുടമകൾ പറയുന്നു കെഎസ്ആർടിസിക്ക് വിവിധ ഡിപ്പോകളിൽ നിന്ന് കോയമ്പത്തൂർ സർവീസുകൾ ഉണ്ട്. A1 ട്രാവൽസ് എന്ന സ്വകാര്യ ഓപ്പറേറ്ററും വർഷങ്ങളായി പത്തനംതിട്ട കോയമ്പത്തൂർ രാത്രികാല സർവീസ് നടത്തുന്നുണ്ട്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് വ്യവസ്ഥകളിൽ പെർമിറ്റ് രാജ് അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ മെയ് ഒന്നിന് മാറ്റം കൊണ്ടുവന്നിരുന്നു. ഇത് പ്രയോജനപ്പെടുത്തി കൂടുതൽ സ്വകാര്യ ബസ്സുകൾ ദീർഘദൂര സർവീസുകൾ ആരംഭിക്കാൻ സാധ്യതയുണ്ട് യാത്രക്കാരെ സംബന്ധിച്ച് കൃത്യസമയത്ത് സർവീസ് നടത്തുന്ന വ്യക്തിയുള്ള മികച്ച ബസ്സുകൾ ലഭിക്കുമെന്നതാണ് മെച്ചം.

                            https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
SHARE

Author: verified_user