കാലാവസ്ഥ മാറിത്തുടങ്ങി; സീസണൽ പനിക്കെതിരായ കുത്തിവെപ്പ് കാമ്പയിന് തുടക്കം കുറിച്ച് ഖത്തർ
ഖത്തർ: കുടുത്ത ചൂട് അവസാനിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് അസുഖങ്ങൾ കൂടുതൽ വരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി ഹമദ് മെഡിക്കൽ കോർപറേഷൻ രംഗത്ത്. ചൂട് വിട്ടു പോകാൻ തുടങ്ങിയിരിക്കുന്നു. തണുപ്പ് വന്നുകൊണ്ടിരിക്കുകയാണ്. പനി, ചുമ, ജലദോഷം ഉൾപ്പെടെ അസുഖങ്ങൾ വർധിക്കാനുള്ള സാഹചര്യം ഉണ്ട് ഇതിനാലാണ് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി), പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) എന്നിവരുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം വാർഷിക സീസണൽ പനിക്കെതിരായ കുത്തിവെപ്പ് കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള 90ഓളം ആരോഗ്യ സേവന കേന്ദ്രങ്ങളിൽ ഫ്ലൂ വാക്‌സിൻ സൗജന്യമായി ലഭിക്കും. തിങ്കളാഴ്ച മുതൽ ആയിരിക്കും ഈ വാക്സിൻ സൗജന്യമായി ലഭിക്കുന്നത്. പിഎച്ച്സിസിക്ക് കീഴിലുള്ള 31 ഹെൽത്ത് സെന്ററുകൾ,അർധ സർക്കാർ, സ്വകാര്യ ക്ലിനിക്കുകൾ,
ഹമദ് മെഡിക്കൽ കോർപറേഷനിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, എന്നിവിടങ്ങളിലാണ് വാസ്കിൻ ലഭിക്കുക. സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണം. പനിക്കെതിരെ വാക്‌സിൻ സ്വീകരിച്ച് പ്രതിരോധിക്കണമെന്ന് ഡോ. അബ്ദുല്ലത്തീഫ് അൽഖാൽ പറഞ്ഞു.