Saturday, 2 September 2023

കേരളത്തിന് പണം ഉണ്ടാക്കാന്‍ ചില മേഖലകള്‍, മലയാളി സംരംഭകര്‍ക്കും': സന്തോഷ് ജോര്‍ജ് കുളങ്ങര

SHARE

 " നിങ്ങൾ എന്തു ചെയ്യുന്നു എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി ഒന്നും ചെയ്യാനാവില്ല"
 മനസ്സിൽ തോന്നിയ പദ്ധതി സ്വയം ചെയ്തു കൂട്ടിയാണ് വേണ്ടതെന്ന് പറയുകയാണ് ലേബർ ഇന്ത്യ എംഡിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോർജ് കുളങ്ങര.

 സംരംഭം തുടങ്ങാൻ അത്യാവശ്യം വേണ്ടത് പണമല്ല, മികച്ച ആശയമാണ്. ആശയം നല്ലതെങ്കിൽ പണം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകില്ല. ബൈജൂസ് ആപ്പ് വളർന്നത് ബൈജുവിന്റെ പണം കൊണ്ട് മാത്രമല്ലല്ലോ. സഞ്ചാരം തുടങ്ങിയപ്പോൾ അത്ര പണം മുടക്കാൻ കഴിവുള്ള നിരവധി പേർ ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നു. പണം ഇല്ലാത്തതുകൊണ്ടല്ല അവർ സഞ്ചാരം ചെയ്യാതിരുന്നത് ക്രിയാത്മകമായി ചിന്തിക്കാനും കഷ്ടപ്പെടാനും തയ്യാറാകാത്തവരാണ് പണമില്ലാത്തതുകൊണ്ട് ഒന്നും നടക്കില്ല എന്ന് പറയുന്നത്.

 പറച്ചിലില്ല ചെയ്തു കാണിക്കാം
 നിങ്ങൾ എന്തു ചെയ്യുന്നു എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി ഒന്നും ചെയ്യാനാവില്ല. മനസ്സിൽ തോന്നിയ പദ്ധതി സ്വയം ചെയ്തു കൂട്ടുകയാണ് വേണ്ടത് ഞാൻ എന്തെങ്കിലും ചെയ്യുന്നത് ആരോടും ചർച്ച ചെയ്തിട്ടില്ല. വീട്ടുകാർ തന്നെ കാര്യം അറിയുന്നത് ഉദ്ഘാടനത്തിന് കാണിക്കുമ്പോഴാണ് നമ്മുടെ ആവശ്യം പ്രാവർത്തികമാക്കാൻ എല്ലാവരുടെയും അഭിപ്രായം തേടേണ്ടതില്ല.

 പ്രധാനം സാമ്പത്തിക അച്ചടക്കം

 അധ്യാപകൻ ആയിരിക്കുമ്പോഴുള്ള ശീലം തന്നെയാണ് ബിസിനസിലും അച്ഛൻ പിന്തുടരുന്നത് അത് ബിസിനസ്സിൽ അത്ര അനുയോജ്യമായിരുന്നില്ല അദ്ദേഹത്തിന്റെ മേഖലയിൽ മികച്ചു നിൽക്കുമ്പോഴും ബിസിനസ്സിൽ സാമ്പത്തികടക്കം പാലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ബിസിനസ് വിജയത്തിന് സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. അതിന് പ്രൊഫഷണൽസം വേണം നക്ഷത്ര ഹോട്ടലുകളെ നാട്ടിലെ ചെറുകിട ചായക്കടകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ പ്രഭാഷണലിസം ആണ്.

 സ്വപ്നങ്ങളെ പിന്തുടരുക മറ്റുള്ളവരും അതിനൊപ്പം വരും
 ചെറുപ്പം തൊട്ടേയുള്ള മോഹമായിരുന്നു ടെലിവിഷനൽ പ്രവർത്തിക്കുക എന്നത് ആദ്യകാലങ്ങളിൽ ദൂരദർശനിൽ ചില പ്രോഗ്രാമുകൾ നടത്തിയിരുന്നു പിന്നീടാണ് വേറിട്ട നിർത്തുന്ന ഏതെങ്കിലും ചെയ്യണമെന്ന് മോഹം ഉണ്ടാകുന്നത് അങ്ങനെയാണ് സഞ്ചാരത്തിൽ തുടക്കമിടുന്നത് ചെറുപ്പം തൊട്ടേയുള്ള സ്വപ്നങ്ങൾ പിന്നാലെ ഉള്ള യാത്രയായിരുന്നു എന്റേത് വിജയമായതോടെ ആ രംഗത്തേക്ക് പലരും വന്നു.

 ബിസിനസ് എവിടെ നിന്നുമാകാം

 സാങ്കേതികവിദ്യയുടെ വളർച്ച ഏതു വിദൂര ഗ്രാമത്തെയും അടിപ്പിക്കുന്നു എത്ര വലിയ ബിസിനസും ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും നടത്താവുന്ന തരത്തിലേക്ക് സാങ്കേതികവിദ്യ വളർന്നു ഗ്രാമീണമേഖലയായ മരങ്ങാട്ട് പള്ളിയിൽ ലേബർ ഇന്ത്യയുടെ ആസ്ഥാനം ആയിരിക്കുന്നതിൽ തടസ്സങ്ങൾ ഒന്നും നേരിടുന്നില്ല. ഏതൊരു നഗരത്തിലും ലഭിക്കുന്ന സൗകര്യങ്ങൾ ഇപ്പോൾ ഗ്രാമീണ മേഖലയിലും ലഭിക്കുന്നു. അവിടെ ടൗൺഷിപ്പ് രൂപപ്പെടുന്നു നഗരത്തിൽ ആയിരുന്നില്ല ഗൂഗിൾ പ്രവർത്തിക്കുന്നത് ഗൂഗിൾ പ്രവർത്തിക്കുന്നിടം ലോക ഐ ടി തലസ്ഥാനമായി മാറുകയായിരുന്നു. നമ്മൾ നന്നായി ചെയ്താൽ നമ്മൾ ഇരിക്കുന്നിടത്തേക്ക് ആളുകൾ വരും.

 കാലത്തിനൊപ്പം വളരാം

 കാലം ആവശ്യപ്പെടുന്ന രീതിയിൽ വളർന്നവർക്ക് മാത്രമേ നിലനിൽപ്പുള്ളൂ. ലേബർ ഇന്ത്യയിൽ അത്തരത്തിലുള്ള മാറ്റത്തിന് മുമ്പേ തന്നെ ശ്രമിച്ചിരുന്നു. 1995 ലാണ് ഞാൻ ലേബർ ഇന്ത്യയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്

 2004ൽ ലേബർ ഇന്ത്യ സോഫ്റ്റ്‌വെയർ ലബോറട്ടറീസ്  എന്ന കമ്പനി ഉണ്ടാക്കി ലേബർ ഇന്ത്യയുടെ ഡിജിറ്റൽ ഉല്പന്നങ്ങൾ വിപണിയിൽ എത്തിച്ചിരുന്നു. എന്നാൽ കാലത്തിനു മുൻപേ ആയതിനാൽ അന്നത് അത്ര പ്രചാരം നേടിയില്ലെങ്കിലും കോവിഡ് കാലത്ത് വലിയ പ്രചാരമായി.എന്നാൽ ഡിജിറ്റൽ രൂപത്തിനൊപ്പം ഫിസിക്കൽ കോപ്പിക്കും എന്ന് പ്രാധാന്യമുണ്ട്, അതുകൊണ്ടാണ് ലേബർ ഇന്ത്യപുറത്തിറക്കുന്നത്.ഏറ്റവും പുതിയ ടെക്നോളജി കണ്ടെത്തി അത് പ്രയോഗത്തിൽ വരുത്തുന്നതിനെ കുറിച്ചാണ് സംരംഭകർ ചിന്തിക്കേണ്ടത് ഓൺലൈൻ പഠനം ആപ്പുകൾ എന്നിവയുടെ ഭാവത്തെ നിരീക്ഷിച്ചു വരികയാണ് ഇപ്പോൾ.

                                        https://www.youtube.com/@keralahotelnews

പണമുണ്ടാക്കാവുന്ന മേഖലകൾ.

 കേരളത്തിലെ പണം ഉണ്ടാക്കാൻ കഴിയുന്ന മേഖലകൾ നിരവധിയുണ്ട്

1. ടൂറിസം: സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റം ഉണ്ടാകേണ്ട മേഖലയാണിത്. എങ്കിൽ വളരും വിനോദസഞ്ചാരികൾക്ക് അവർക്ക് താല്പര്യം ഉള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം അഴിഞ്ഞാടാൻ വിടണം എന്നല്ല മറിച്ച് അവരുടെ ഇഷ്ടത്തിന് വിടണം.

2. വിദ്യാഭ്യാസം : കേരളത്തിന് പുറത്തുനിന്നും മധ്യേഷ്യ ശ്രീലങ്ക ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയിടങ്ങളിൽ നിന്നെല്ലാം വിദ്യാർത്ഥികളെ ആകർഷിക്കുന്ന തരത്തിൽ കോഴ്സുകളും അടിസ്ഥാന സൗകര്യ വികസനവും ഉണ്ടാകണം.

3. ആരോഗ്യം : ചികിത്സയിൽ നമ്മൾക്ക് ഒരു മുൻതൂക്കം ഉണ്ട് ആരോഗ്യ നിയമങ്ങളിൽ വ്യക്തത ഉണ്ടാക്കി വിദേശത്തും അടക്കം രോഗികളെ ആകർഷിക്കാൻ കേരളത്തിലാകും.

4. ഐ.ടി. മേഖലയിൽ ഒരു മുൻതൂക്കം നമുക്ക് ഉണ്ടായിരുന്നു മികച്ച മാനേജ്മെന്റ് സംവിധാനം ഈ രംഗത്ത് ഉണ്ടാവുകയും ബംഗളൂരു പോലെ വളരാൻ കഴിയുകയും വേണം

5. കൃഷി : പുതുതലമുറ പോലും കൃഷിയിലേക്ക് തിരിയുന്ന കാലമാണിത് വ്യാപകമായ കൃഷിയല്ല ബുദ്ധിപുറവുമായ കൃഷി സംവിധാനങ്ങളാണ് ഉണ്ടാകേണ്ടത് ടെക്നോപാർമിംഗ് അവസരം ഒരുക്കണം കൃഷി ഓഫീസർമാർക്ക് ടാർഗറ്റ് നൽകി സ്മാർട്ട് കൃഷി രീതിയിലേക്ക് മാറണം

6. കായികം: ഏറെ യുവാക്കൾ ഉള്ള രാജ്യമാണ് നമ്മുടേത്. വിദ്യാർത്ഥികളുടെ എണ്ണവും ധാരാളം. കായികോപകരണങ്ങളുടെ ഉത്പാദനം വലിയ സാധ്യതക്കുള്ള ബിസിനസ് ആണ്.

 പ്ലാനിങ് ഇല്ലാത്തത് പ്രശ്നം

 കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സർക്കാർ തലത്തിൽ വേണ്ടത്ര പ്ലാനിങ് ഇല്ലാതെ പ്രവർത്തിക്കുന്നത് കൊണ്ടാണ്. ചുരുങ്ങിയത് 25 വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്കരിച്ച് അതിനു വേണ്ടി പ്രവർത്തിക്കണം പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് അവയ്ക്കുള്ള പരിഹാരം കണ്ടുകൊണ്ടുള്ള ഒരു റിവേഴ്സ് ഓർഡർ പ്രവർത്തന രീതിയാണ് ഉണ്ടാകേണ്ടത്. ' Begin with end in mind ' എന്നു കേട്ടിട്ടില്ലേ. ഐഎഎസ് മാത്രം പോര അതിനെ ക്രിയേറ്റിവിറ്റി കൂടി വേണം എങ്കിൽ ബ്രഹ്മപുരം പ്രശ്നങ്ങൾ പോലുള്ളവ പോലും എളുപ്പത്തിൽ പരിഹരിക്കാൻ ആകും.

 പരാജയം അത്ര വലിയ കാര്യമല്ല

 ബിസിനസ്സിൽ പരാജയപ്പെടുക എന്നത് സാധാരണമാണ് ഒരു പരീക്ഷണം എന്ന നിലയിലാണ് ഓരോ ബിസിനസ്സിനെയും കാണേണ്ടത് നഷ്ട സംഭവിച്ചാൽ വലിയ പാഠങ്ങളും വിജയിച്ചാൽ വലിയ പ്രതിഫലവും ലഭിക്കുന്നു എന്ന് മാത്രം. പുതിയ വിമാനങ്ങൾ ഇറക്കുമ്പോൾ ടെസ്റ്റ് പൈലറ്റ് മാരാണ് അത് പറത്തുക പരാജയപ്പെട്ടാൽ ജീവനാണ് നഷ്ടപ്പെടുകയാണ് ഇവർക്ക് പ്രതിഫലമായി ലഭിക്കുക ബിസിനസിലും അതാണ് സംഭവിക്കുന്നത് വിജയിച്ചാൽ വലിയ നേട്ടം കാത്തിരിക്കും.

 പ്രശ്നങ്ങൾ ആശയങ്ങളുടെ കലവറ

 ഓരോ പ്രശ്നങ്ങളിൽ നിന്നാണ് പുതിയ ആശയങ്ങൾ ഒരു തിരിഞ്ഞു വരുന്നത് വിപണിയിൽ മത്സരം കടുത്തപ്പോൾ എതിരാളികളെ ഇല്ലാതാക്കി മുന്നേറാനാണ് ശ്രമിക്കുന്നത്. വിൽപ്പന പ്രശ്നമായപ്പോൾ അതിനുള്ള പരിഹാരം എന്ന നിലയിലാണ് ഗ്രാമീണ മേഖലകളിലേക്ക് ശ്രദ്ധയുന്നിയത് റൂറൽ എംപ്ലോയ്മെന്റ് പ്രോജക്ട് എന്ന പേരിൽ റൂറൽ മാർക്കറ്റിംഗ് നെറ്റ്‌വർക്ക് ഉണ്ടായത് വിൽപ്പനയെ സഹായിച്ചു.
                       https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user