തുളസി എങ്ങനെയാണ് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്താം. നമ്മുടെ വീട്ട് മുറ്റത്ത് സാധാരണയായി കാണുന്ന ചെടിയാണ് തുളസി. പുണ്യ സസ്യമായി കണ്ട് ആരാധിക്കെപ്പടുന്ന ഒന്നാണ് തുളസി. നിരവധി രോഗങ്ങൾക്ക് ചികിത്സിക്കാൻ തുളസി ഉപയോഗിക്കുന്നു. അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിൽ ഇത് ഫലപ്രദമാണെന്ന് അറിയപ്പെടുന്നു.
നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ തുളസി ഇലകൾ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. തുളസി ഇലകൾ ശരീരത്തിനും മനസ്സിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരം ആയി കണക്കാക്കപ്പെടുന്നു.
സമ്മർദ്ദം, ഉറക്ക പ്രശ്നങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ, ക്ഷീണം, തലവേദന തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഈ ഇല ഫലപ്രദമാണ്. നിങ്ങളുടെ ദൈനംദിന ഡയറ്റ് പ്ലാനിൽ തുളസി ഇല എങ്ങനെയൊക്കെ ഉൾപ്പെടുത്താം എന്ന് പരിശോധിക്കാം..
തുളസിയില ചായ: നിങ്ങളുടെ സാധാരണ ചായ തയ്യാറാക്കുമ്പോൾ, അതിൽ കുറച്ച് തുളസി ഇലകൾ ചേർത്ത് നന്നായി തിളപ്പിക്കുക. തുളസിയുടെ ഔഷധഗുണവും രോഗശാന്തി ഗുണങ്ങളും നിങ്ങളുടെ ഊർജനില വർദ്ധിപ്പിക്കുകയും ക്ഷീണം തടയുകയും ജലദോഷവും പനിയും തടയുകയും ചെയ്യും. ഈ ഇലകൾ ഹോർമോൺ ബാലൻസ് നിലനിർത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നതാണ്...
തുളസിയില ചവയ്ക്കാം: തുളസിയിലയിലെ ആന്റിഓക്‌സിഡന്റുകളും പോഷകമൂല്യവും ധാരാളം അടങ്ങയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ കുറച്ച് തുളസിയില ചവയ്ക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. തുളസിയിലയിൽ അടങ്ങിയിരിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ ജലദോഷം, പനി, ചുമ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.
തുളസി സത്ത്: തുളസിയിലയുടെ രുചി എല്ലാവർക്കും അത്ര പിടിക്കണമെന്നില്ല, അതുകൊണ്ട് തന്നെ ചവയ്ക്കാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ബുദ്ധിമുട്ടാണ്. അങ്ങനെ ഉണ്ടെങ്കിൽ എണ്ണകൾ, ഗുളികകൾ, കഷായങ്ങൾ എന്നിവയിൽ നിന്ന് ലഭ്യമായ തുളസി സത്ത് അല്ലെങ്കിൽ സപ്ലിമെന്റുകൾ നിങ്ങൾക്ക് പരിഗണിക്കാം
അരോമാതെറാപ്പി: അരോമാതെറാപ്പിക്കും തുളസി ഇലകൾ ഉപയോഗിക്കാം. മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു സമ്പ്രദായമാണിത്. തുളസി എസൻഷ്യൽ ഓയിൽ, വിറ്റാമിനുകൾ, ധാതുക്കൾ, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ്.
ഇത് ആരോഗ്യമുള്ള ശരീരവും ചർമ്മവും മുടിയും നിലനിർത്താൻ സഹായിക്കുന്നു. തുളസി എസൻഷ്യൽ എണ്ണയുടെ സുഗന്ധം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സമ്മർദ്ദവും ഉത്കണ്ഠയുടെ ലക്ഷണങ്ങളും ഒഴിവാക്കാനും തലവേദന കുറയ്ക്കാനും സഹായിക്കും..