കേരളാ സർക്കാർ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫുഡ് പാക്കേജിങ് മെറ്റീരിയിലുകളുടെ ബോധവൽക്കരണ ക്ലാസ് കോട്ടയം ജില്ലയിൽ, കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA ) കോട്ടയം ജില്ലാ നേതൃത്വത്തിന്റെ ആതിഥേയത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം വെച്ച് മാലി ഹോട്ടലിൽ വെച്ച് നടന്നു.
പാക്കിങ് മെറ്റീരിയലുകളിൽ പ്ലാസ്റ്റിക് കലർന്ന ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കണമെന്നും, മൊത്ത വിതരണക്കാരിൽ നിന്നും മെറ്റീരിയലുകൾ വാങ്ങുമ്പോൾ തികഞ്ഞ ശ്രദ്ധ പുലർത്തണമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ രൺധീപ് CR പറഞ്ഞു.
കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ ബോധവൽക്കരണ ക്ലാസിൽ ദിവ്യ ജെ. ബി. നൊഡൽ ഓഫീസർ കോട്ടയം, നവീൻ ജെയിംസ് കടുത്തുരുത്തി FSO, KHRA കോട്ടയം ജില്ല സെക്രട്ടറി കെ. കെ. ഫിലിപ്പ് കുട്ടി, ജില്ലാ ട്രഷറർ ആർ സി നായർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണുഗോപാലൻ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാഹുൽ ഹമീദ്, അൻസാരി രക്ഷാധികാരി സുകുമാരൻ നായർ, മറ്റ് ജില്ലാ പ്രതിനിധികളും നേതാക്കന്മാരും ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു.