തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. അഞ്ചുരൂപ മുതൽ പത്തു രൂപ വരെയാണ് നിനക്ക് വർധിപ്പിച്ചത് ഇതു സംബന്ധിച്ച ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. കാർ ജീപ്പ് ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് നിരക്കിൽ മാറ്റമില്ല ബസ് ട്രക്ക് മൾട്ടി അക്സൽ വാഹനങ്ങൾക്ക് 5 രൂപയുടെ വർദ്ധനവ് ഉണ്ടാകും.
ദിവസം ഒന്നിൽ കൂടുതൽ ഉള്ള യാത്രകൾക്ക് എല്ലാ വിഭവങ്ങൾക്കും അഞ്ചു മുതൽ പത്തു രൂപ വരെ വർദ്ധിക്കും. 10 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് ഒരു മാസത്തേക്കുള്ള നിരക്ക് 300 രൂപയായി തുടരും. എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കര ടോൾ നിരക്ക് പരിഷ്കരിക്കുന്നത്.
പുതുക്കിയ നിരക്ക് ഇങ്ങനെ
കാർ വാൻ ജീപ്പ് വിഭാഗം ഒരു ഭാഗത്തേക്ക് 90 രൂപ
ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 140 രൂപ (135 രൂപ )
ചെറുകിട മാണിക്യ വാഹനങ്ങൾ ഒരു ഭാഗത്തേക്ക് 160 രൂപ (മാറ്റമില്ല) ഒന്നിൽ കൂടുതൽ ഉള്ള യാത്രകൾക്ക് 240 രൂപ (235)
ബസ്സ് ട്രക്ക് ഒരു ഭാഗത്തേക്ക് 320 രൂപ (315) ഒന്നിൽ കൂടുതൽ യാത്രകൾക്ക് 480 രൂപ (475)
മൾട്ടി അക്സൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 (510)രൂപ ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 775 രൂപ (765 )