കൃത്യമായ ഒരു അന്വേഷണം പോലും നടത്താതെ അകാരണമായി ഹോട്ടൽ ഉടമയുടെ മകനെ മർദ്ദിച്ച എസ്ഐക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ല കമ്മറ്റി.
ആറന്മുള പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മണ്ണിൽ ഹോട്ടൽ ഉടമ ജോമോന്റെ മകൻ ആൽബിയെ (19) ആറന്മുള എസ് ഐ ഹോട്ടലിൽ കയറി മർദ്ദിച്ചു എന്ന പരാതിയുമായി ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ, സംസ്ഥാന നേതൃത്വം. ഹോട്ടലിലെ അതിഥി തൊഴിലാളിയായ ജീവനക്കാരൻ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടന്നും, അന്യസംസ്ഥാന തൊഴിലാളികൾ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാതെ സ്ഥിരം ഇത്തരം കാരണങ്ങൾ പറഞ്ഞ് ഒരു കടയിൽ നിന്നും മറ്റൊരു കടയിലേക്ക് കടന്നു കളയുന്ന പ്രവണത കുടി വരുന്നതുമൂലം, ഉടൻ തന്നെ അടുത്ത തൊഴിലാളിയെ ആക്കാൻ സാവകാശം നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതു കേൾക്കാതെ പരാതിക്കാരൻ ആറന്മുള. സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ ആൽബി സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു, എന്നാൽ പിതാവ് സ്ഥലത്തില്ലാത്തതിനാൽ എത്തിയതിനുശേഷം സ്റ്റേഷനിൽ എത്താം എന്നാണ് ആൽബി പോലീസിനെ അറിയിച്ചിരുന്നത്.
തുടർന്ന് എസ് ഐ ജയൻ ഹോട്ടലിൽ നേരിട്ട് എത്തി ആളുകളുടെ മുന്നിലിട്ട് മർദ്ദിച്ചെന്നും വലിച്ചിഴച്ച് പോലീസ് ജീപ്പിൽ കയറ്റിയെന്നുമാണ് പരാതി.
സംഭവത്തെത്തുടർന്ന് ജോമോൻ സ്റ്റേഷനിൽ എത്തി ആൽബിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു തെറ്റും ചെയ്യാത്ത യുവാവിനെ മർദ്ദിച്ചതിൽ പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് സംഘടന പരാതി നൽകി.
മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകിയിട്ടുണ്ടെന്നും നീതിക്കുവേണ്ടി ഏതറ്റം വരെ പോകുമെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാജമാണിക്യം, സെക്രട്ടറി എ.വി. ജാഫർ മീഡിയോട് പറഞ്ഞു.
ഹോട്ടലുടമയെ മർദ്ദിച്ചതി പ്രതിഷേധിച്ച് പത്തനംതിട്ട- കോഴഞ്ചേരി യൂണിറ്റ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ബഹു എംപി അന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. കെ.എച്ച് ആർ.എ. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രസാദ് ആനന്ദദവൻ കെ.എം രാജ , മാണിക്യം കോന്നി . ഏവി. ജാഫർ എം.കെ മുരുകൻ .സക്കീർ ശാന്തി റോയ് മാത്യൂസ് . ലിസി അനു. ബിന്ദു പ്രസാദ് സുനിത. ബീന. ഗീത. സുനു ഫിലിപ്പ് - യൂണിറ്റ് പ്രസിഡണ്ട് ബാലകൃഷ്ണ കുറുപ്പ് . സണ്ണി എന്നിവർ സംസാരിച്ചു
കേരളത്തിൽ ഹോട്ടൽ വ്യവസായം ചെയ്യുന്ന ഹതഭാഗ്യർക്ക് വേണ്ടി ഒരു കുറുപ്പ്.
സാധാരണ ഒരു വ്യവസായത്തിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സമയം കട തുറക്കുന്നതിനു മുൻപും കട അടച്ചതിനു ശേഷവും തൊഴിൽ ചെയ്യേണ്ട ഒരു വിഭാഗം ആണ് ഹോട്ടൽ വ്യവസായികൾ.
അതുപോലെതന്നെ ഈ വ്യവസായത്തിൽ തൊഴിലാളികൾക്ക് താമസിക്കാൻ മാത്രമല്ല, ഭക്ഷണവും, ഏതെങ്കിലും മെഡിക്കൽ കേസ് ആണേലും അതും സൗജന്യമായി ചെയ്തു കൊടുക്കുന്ന വ്യവസായം.
പക്ഷേ അതിന്റെ യാതൊരുവിധ മര്യാദയും തിരിച്ച് ലഭിക്കുന്നില്ലാത്ത ഒരു പ്രസ്ഥാനം. ഒരു 5 തൊഴിലാളികൾ ഉണ്ടെങ്കിൽ പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 25 കുടുംബങ്ങൾക്ക് എങ്കിലും വരുമാനം നൽകുന്ന ഒരു പ്രസ്ഥാനം. ഇതുപോലുള്ള തെറ്റായ ഒരു ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകൾ കൊണ്ടും, എന്തിനും ഏതിനും പരാതി മാത്രം പറയുന്ന കുറച്ച് ആളുകൾ ബുദ്ധിമുട്ടിൽ ആകുന്ന വ്യവസായം,
എല്ലാം ഫ്രീയായി വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപറ്റം സമൂഹത്തിന്റെ ഇടയിൽ നിന്നുകൊണ്ടുള്ള തന്റെ കുടുംബം പോറ്റാനും, വിശ്വസ്തതയോടെയും ആത്മാർത്ഥതയോടെയും നിൽക്കുന്ന കുറച്ചു തൊഴിലാളികൾ ഒഴിച്ച്, എന്നും നിന്ദ്യവും പരിഹാസവും, അപമാനവും ഏൽക്കേണ്ടിവരുന്ന ഒരു പ്രസ്ഥാനം.
കേരളത്തിൽ നിന്നുള്ള തൊഴിലാളികളെ ലഭിക്കാതെ വന്നപ്പോൾ ഇതര സംസ്ഥാനത്തിൽ നിന്നുള്ളവർക്കും തൊഴിലും താമസവും ഭക്ഷണവും നൽകുന്ന വ്യവസായം.
എന്നാൽ തൊഴിൽ ചെയ്തു ജീവിക്കാൻ എന്ന് പറഞ്ഞ് വന്നിരുന്ന പലരും ഇന്ന് പലതരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവണത ആണ് ഇപ്പോൾ കണ്ട് വരുന്നത്.
ഇതിൽ എടുത്തു പറയേണ്ട കാര്യം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർ ഉണ്ടാക്കുന്ന പ്രതിസന്ധികൾ ആണ്.
ഇതിൽ എടുത്ത് പറയേണ്ട കാര്യം ഇവർ (തൊഴിലാളികൾ )തന്നെ പറയുന്ന ഒരു വാചകം ഉണ്ട്, കട നടത്തുന്ന വ്യവസായിക്ക് ഒരു കടയെ ഉള്ളു ഞങ്ങൾക്ക് ആയിരം കടകൾ ഉണ്ടെന്ന് ഓർക്കണം എന്ന്.