പത്തനംതിട്ട : റാന്നി പഞ്ചായത്ത് പ്രസിഡന്റും KHRA റാന്നി യൂണിറ്റ് പ്രസിഡണ്ടുമായ തെക്കേപ്പുറം കുഴിക്കാലായിൽ കെ ആർ പ്രകാശിന്റെയും ജയശ്രീയുടെയും മകൾ ആതിരയുടെ വിവാഹം ഇന്ന് 11:30 നും 12 : 15 നും മധ്യേ റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ നടന്നപ്പോൾ ഇന്ന് റാന്നിക്കാർ അപൂർവമായ മറ്റൊരു വിവാഹത്തിനും കൂടി സാക്ഷ്യം വഹിച്ചു.
ശബരിമല പൂങ്കാവനത്തിൽ പ്ലാപ്പള്ളി ആദിവാസി ഊരിലെ ഓമനയുടെ മകളാണ് സോമിനി (19) മഞ്ഞത്തോടെ ആദിവാസിയൂരിലെ മാധവന്റെ മകനാണ് രാജിമോൻ. പത്താം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള സ്വാമിനിക്കുള താലി സ്വർണ്ണമാല കമ്മൽ വരനും വധുവിനുമുള്ള വസ്ത്രങ്ങൾ എന്നിവയെല്ലാം പ്രകാശാണ് തന്റെ മകളുടെ വിവാഹത്തിനൊപ്പം അതേ വേദിയിൽ അതേ മുഹൂർത്തത്തിൽ ക്രമീകരിച്ചു നൽകിയത്.ആദിവാസി ഊരിന് പുറത്ത് ഇത്തരത്തിൽ വിവാഹം നടക്കുന്നത് ആദ്യമാണ്. പ്രകാശിന്റെ മകൾ ആതിര അടൂർ പാറക്കോട് അനിൽ മന്ദിരത്തിൽ അനിൽകുമാറിന്റെയും ഹിന്ദുവിന്റെയും മകൻ അനന്തകൃഷ്ണനെയാണ് വിവാഹം കഴിച്ചത്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി,ജില്ലാ സെക്രട്ടറി എ വി.ജാഫർ,MDC ചെയർമാൻ റോയി മാത്യൂസ് ട്രഷർ മുരുകൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് വധൂവരന്മാരെ അനുഗ്രഹിച്ചു.