Friday, 4 August 2023

വീണ്ടും മെസി മാജിക്

SHARE
                       
                         https://www.facebook.com/keralahotelnews?mibextid=ZbWKwL

അമേരിക്കയില്‍ വീണ്ടും മെസി മാജിക്; ഇരട്ട ഗോളുമായി മിന്നി മെസി; വിജയം തുടര്‍ന്ന് ഇന്‍റര്‍ മയാമി-
മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ഏഴാം മിനിറ്റിലായിരുന്നു മെസി മയാമിക്കായി ആദ്യ ഗോളടിച്ചത്. ഉയര്‍ന്നുവന്ന പന്തിനെ നെഞ്ചില്‍ സ്വീകരിച്ച് മെസി ഇടം കാല്‍ കൊണ്ട് തൊടുത്ത ഷോട്ട് ഒര്‍ലാന്‍ഡോ വല തുളച്ചു.

മയാമി: അമേരിക്കയില്‍ മെസി തരംഗം തുടരുന്നു. ലീഗ്സ് കപ്പില്‍ മെസിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ഇന്‍റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു. മെസിയുടെ ഗോളില്‍ മുന്നിലെത്തിയ മയാമിയെ പതിനേഴാം മിനിറ്റില്‍ സെസാര്‍ അറൗജോയുടെ ഗോളിലൂടെ ഒര്‍ലാന്‍ഡോ സമനിലയില്‍ പിടിച്ചിരുന്നു.

മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ഏഴാം മിനിറ്റിലായിരുന്നു മെസി മയാമിക്കായി ആദ്യ ഗോളടിച്ചത്. ഉയര്‍ന്നുവന്ന പന്തിനെ നെഞ്ചില്‍ സ്വീകരിച്ച് മെസി ഇടം കാല്‍ കൊണ്ട് തൊടുത്ത ഷോട്ട് ഒര്‍ലാന്‍ഡോ വല തുളച്ചു. സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോസഫ് മാര്‍ട്ടിനെസ് പെനല്‍റ്റിയിലൂടെ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു.

72-ാം മിനിറ്റില്‍ വലങ്കാലന്‍ ഷോട്ടിലൂടെ തന്‍റെ രണ്ടാം ഗോളും മയാമിയുടെ വിജയവും മെസി ഉറപ്പിച്ചു. മത്സരത്തിന്‍റെ 57-ാം മിനിറ്റില്‍ ഒര്‍ലാന്‍ഡോ താരം മൗറീഷ്യോ പെര്യയേരയുമായി കൂട്ടിയിടിച്ച് വീണ മെസി കുറച്ചുനേരം ഗ്രൗണ്ടില്‍ കിടന്നത് ആരാധകരെ ആശങ്കയിലാക്കിയെങ്കിലും സാരമായ പരിക്കില്ലാതിരുന്നത് ആശ്വാസമായി.


മയാമി കുപ്പായത്തില്‍ ഇതുവരെ കളിച്ച മൂന്ന് കളികളില്‍ മെസി അഞ്ച് ഗോളുകളാണ് ഇതുവരെ നേടിയത്. കഴിഞ്ഞ രണ്ട് മത്സരത്തിലും മയാമിക്കായി രണ്ട് ഗോള്‍ വീതം മെസി നേടി. മയാമി താരങ്ങളായ ജോസഫ് മാര്‍ട്ടിനെസുമായും റോബര്‍ട്ട് ടെയ്‌ലറുമായും മികച്ച ഒത്തിണക്കത്തോടെ കളിക്കാന്‍ മെസിക്ക് കഴിയുന്നത് മയാമിക്ക് വരും മത്സരങ്ങളിലും ഗുണകരമാകുമെന്നാണ് കരുതുന്നത്. ലീഗ്സ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഞായറാഴ്ച ഡാളസ് എഫ് സിയുമായാണ് മയാമിയുടെ അടുത്ത മത്സരം. സീസണൊടുവില്‍ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയില്‍ നിന്നാണ് മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്‍റര്‍ മയാമിയിലെത്തിയത്.

                                          
                                     https://www.youtube.com/@keralahotelnews

                          https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user