ഇന്ന് വൈകുന്നേരം പാല്‍ ചായയ്ക്ക് പകരം ഒരു വെറൈറ്റി ചായ ആയാലോ ? ശംഖുപുഷ്പംകൊണ്ട് ചായയുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
നാല് ശംഖുപുഷ്പം
ഒരുകപ്പ് വെള്ളം
പഞ്ചസാര
നാരങ്ങാനീര്
തയ്യാറാക്കാവുന്ന വിധം
ഒരു പാനില്‍ വെള്ളം വച്ച് അതു തിളച്ചുവരുമ്പോള്‍ അതിലേക്ക് ശംഖുപുഷ്പത്തിന്റെ ഇതളുകള്‍ അടര്‍ത്തി ഇട്ടു കൊടുക്കണം.
തിളയ്ക്കുമ്പോള്‍ വെള്ളത്തിന്റെ നിറം നല്ല നീലയാകുന്നതു കാണാം.
നല്ലപോലെ തിളച്ച ശേഷം ഒരു കപ്പിലേക്ക് പകര്‍ന്ന് തണുക്കാന്‍ വയ്ക്കുക.
ചെറുതായി തണുത്ത ശേഷം അതിലേക്ക് നാരങ്ങാനീരു കൂടി പിഴിഞ്ഞ് ചെറുചൂടോടെ കുടിക്കാം.