Wednesday, 9 August 2023

khra.

SHARE

നെയ്മർ ബാർസ : നെയ്‌മർ ബാഴ്‌സയിലേക്കോ? പിഎസ്‌ജിയിൽ തുടരാൻ താൽപര്യമില്ലെന്ന് താരം

നെയ്മർ ബാർസ
: നേരത്തെ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി താരത്തിന് പിന്നാലെ ഉണ്ടായിരുന്നെങ്കിലും അത് നടക്കാനിടയില്ലെന്നാണ് സൂചന.

Neymar Barca: പിഎസ്‌ജിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. സൂപ്പർതാരം ലയണൽ മെസ്സി ക്ലബ് വിട്ടതിന് പിന്നാലെയാണ് അതേപാത പിന്തുടർന്ന് ബ്രസീലിയൻ താരം നെയ്‌മറും പുറത്തേക്കുള്ള വഴി തേടുന്നത്. നേരത്തെ കിലിയൻ എംബാപ്പെയുടെ പേരിലും സമാനമായ രീതിയിൽ വാർത്തകൾ വന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. നെയ്‌മർ പുറത്തേക്ക് പോവുകയാണെങ്കിൽ എംബാപ്പെ തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ക്ലബിൽ തുടരാൻ താൽപര്യം ഇല്ലെന്ന് നെയ്‌മർ മാനേജ്‌മെന്റിനെ അറിയിച്ചതായാണ് സൂചന. നേരത്തെ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി താരത്തിന് പിന്നാലെ ഉണ്ടായിരുന്നെങ്കിലും അത് നടക്കാനിടയില്ലെന്നാണ് സൂചന. ഏകദേശം 60 മില്യൺ ഡോളറാണ് താരത്തിന്റെ നിലവിലെ വിപണി മൂല്യം. തന്റെ പഴയ തട്ടകമായ ബാഴ്‌സയിലേക്ക് താരം തിരികെ പോകുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ബാഴ്‌സയിൽ നിന്ന് ഉസ്‌മാൻ ഡെംബലെ പിഎസ്‌ജിയിലേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ നെയ്‌മറെ തിരികെ എത്തിക്കുന്നത് ഗുണം ചെയ്യുമെന്ന് കാറ്റലോണിയൻ ക്ലബ് വിലയിരുത്തുന്നു. പിഎസ്‌ജിയിൽ മികവ് തുടരാനാവാത്ത നെയ്‌മർക്ക് ആവട്ടെ ഒരു മാറ്റം അനിവാര്യവുമാണ്‌.
SHARE

Author: verified_user