ഡെങ്കിപ്പനി : പെട്ടെന്ന് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാന്‍ ഇവ കഴിയ്ക്കാം
പ്ലേറ്റ്‌ലെറ്റ് കൗണ്ട്
പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ദ്ധിപ്പിയ്ക്കാന്‍ തികച്ചും പ്രകൃതിദത്ത വഴികള്‍ മതിയാകും. ഇതെക്കുറിച്ചറിയൂ.
പപ്പായ ഇലകള്‍
പപ്പായ ഇലകള്‍ ഒന്നാണ്. ഇതിലെ അസെറ്റോജെനിന്‍ എന്ന ഫൈറ്റോകെമിക്കലുകള്‍ ഇതിന് സഹായിക്കുന്നു. ഇതിന്റെ ജ്യൂസ് കഴിയ്ക്കാം. തോരന്‍ രൂപത്തിലും കഴിയ്ക്കാം.
വീറ്റ് ഗ്രാസ്
വീറ്റ് ഗ്രാസ് അഥവാ ഗോതമ്പ് ഗ്രാസ് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഗുണം നല്‍കും.
ബ്രൊക്കോളി
വൈറ്റമിന്‍ സി അടങ്ങിയ മാങ്ങ, ബ്രൊക്കോളി, നെല്ലിക്ക, നാരങ്ങ, കുരുമുളക്, പൈനാപ്പിള്‍, ഓറഞ്ച്, തക്കാളി, കോളിഫ്‌ളവര്‍ എന്നിവ കഴിയ്ക്കാം. ഇതേറെ ഗുണം നല്‍കും
കിവി
കിവി ഏറെ നല്ലതാണ്. ഇതിലെ പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവ പ്ലേറ്റ്‌ലെററ് കൊണ്ട് വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.
ഉണക്കമുന്തിരി
ഉണക്കമുന്തിരിയില്‍ ധാരാളം അയേണ്‍ അടങ്ങിയ ഒന്നാണ്. ഇത് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ദ്ധിപ്പിയ്ക്കും. ഇത് കഴിയ്ക്കാം. വിളര്‍ച്ച തടയാന്‍ ഇതേറെ നല്ലതാണ്.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട് ഇത്തരത്തില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് കഴിയ്ക്കാം. ജ്യൂസ് രൂപത്തില്‍ കുടിയ്ക്കാം. രക്തവര്‍ദ്ധനവിന് ഇതേറെ നല്ലതാണ്.
വൈറ്റമിന്‍ കെ
വൈറ്റമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. മുട്ട, പച്ച ഇലക്കറികള്‍ എന്നിവ ഏറെ നല്ലതാണ്. ഇവ ദിവസവും കഴിയ്ക്കാം. ഗുണം ലഭിയ്ക്കും.