Monday, 14 August 2023

റമ്പൂട്ടാൻ, അവിശ്വസനീയമായ ഗുണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുക

SHARE
                                        https://www.youtube.com/@keralahotelnews

റംബുട്ടാന്റെ നിരവധി ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം , അതിന്റെ സമ്പന്നമായ പോഷകാഹാര ഘടകങ്ങൾ ഇവയാണ് .

കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയ ധാതുക്കൾക്കൊപ്പം വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി9 ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളാൽ നിറഞ്ഞ ഈ പഴം മൊത്തത്തിലുള്ള ആരോഗ്യമുള്ള ശരീരത്തിനുള്ള ഒരു രഹസ്യ ആയുധമാണ്.

പ്രതിരോധശേഷി വർധിപ്പിക്കുകയും മികച്ച ദഹനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് മുതൽ ആരോഗ്യമുള്ള ഹൃദയവും തിളക്കമുള്ള ചർമ്മവും നിലനിർത്തുന്നത് വരെ, റംബുട്ടാൻ ഒരു ലഘുഭക്ഷണത്തിന്റെ രത്നമാണെന്ന് പറയപ്പെടുന്നു.  


നമ്മുടെ നാട്ടിൽ ഇന്ന്‌ സുലഭമായി കിട്ടുന്ന  പഴമായി മാറി റമ്പൂട്ടാൻ . റബുട്ടാന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും വലിയ ധാരണയില്ലെന്നാണ് സത്യം.

 ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാനും രക്തയോട്ടം വർധിപ്പിക്കാനും വളരെ നല്ലതാണ്. വിറ്റാമിൻ സിയുടെ കലവറയാണിത്. ബാക്ടീരിയകളെ അകറ്റാനും ഇവയ്ക്ക് കഴിവുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ ബി9, ഫോളേറ്റ്, കാത്സ്യം, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, മറ്റ് ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.



                                 https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും റംബുട്ടാൻ കഴിക്കുന്നത് നല്ലതാണ്.ചർമ്മസംരക്ഷണത്തിലും ഇതിന് പങ്കുണ്ട്. നിർജലീകരണം തടയാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കും. ആന്റി ഓക്സിഡന്റുകൾ ധാരാളം ഇവയിലുള്ളതിനാൽ ചർമ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കി തിളക്കം പ്രദാനം ചെയ്യും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന പഴമാണ്. ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇവ പ്രയോജനപ്പെടും. പൊട്ടാസ്യം ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ വേഗം വയറ് നിറഞ്ഞതായി തോന്നിക്കും.തന്മൂലം വിശപ്പ് കുറയുകയും അധികം ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.


എപ്പോളും ക്ഷീണവും തളർച്ചയും അനുഭവിക്കുന്നവർ റബുട്ടാൻ കഴിക്കുന്നത് ഊർജം പകരും. അനീമിയ വരാതിരിക്കാനും റബൂട്ടാൻ കഴിക്കുന്നത് ഗുണം ചെയ്യും.
ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനപ്രശ്നങ്ങൾക്കും പരിഹാരമാണ്.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക

SHARE

Author: verified_user