Saturday, 5 August 2023

രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ

SHARE

                                       https://www.youtube.com/@keralahotelnews

  രജിസ്ട്രേഷൻ എടുത്തിട്ടുള്ള ഹോട്ടലുകൾക്ക് ലൈസൻസിലേക്ക് മാറാനുള്ള സമയം അനുവദിക്കും. ഇതുവരെ രജിസ്ട്രേഷൻ എടുത്തിട്ടുള്ള ഹോട്ടലുകളിൽ ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ അടച്ചു പൂട്ടിയതായി  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കെ എച്ച് ആർ എ സംസ്ഥാന നേതൃത്വം എല്ലാ ജില്ലകളിലും രജിസ്ട്രേഷൻ മാത്രം എടുത്തിട്ടുള്ള ഹോട്ടൽ &  റസ്റ്റോറന്റ് മെമ്പർമാരോട് എല്ലാം ലൈസൻസിലേക്ക് മാറാൻ ആഹ്വാനം ചെയ്തിട്ടുമുണ്ട്.


ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വ്യാപക പരിശോധന സംഘടിപ്പിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 10,545 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ഇവയില്‍ 2,305 സ്ഥാപനങ്ങള്‍ ലൈസൻസൊ രജിസ്ട്രേഷനോ  ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികള്‍ ആരംഭിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ പരിശോധനയുടെ ഭാഗമായി 28 സ്കോഡുകളാണ് പ്രവര്‍ത്തിച്ചത്.

ലൈസൻസ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, രജിസ്ട്രേഷൻ എടുത്ത് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് ലൈസൻസ് നേടുന്നതിന് വേണ്ടിയും നോട്ടീസ് നല്‍കി. ലൈസൻസ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ നിയമപരമായി ലൈസൻസിന് അപേക്ഷിക്കുന്ന മുറയ്ക്ക് തുറന്നു കൊടുക്കുന്നതിനുള്ള നടപടികള്‍.

സ്വീകരിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ ലൈസൻസിന് അപേക്ഷിക്കുന്ന രീതി വളരെ ലളിതമായതിനാല്‍, നോട്ടീസ് ലഭിച്ച സ്ഥാപനങ്ങള്‍ ഉടൻ തന്നെ ലൈസൻസ് എടുക്കേണ്ടതാണ്.

സംസ്ഥാനത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് മാത്രമാണ് രജിസ്ട്രേഷൻ എടുത്ത് പ്രവര്‍ത്തിക്കാൻ നിയമപരമായി അനുമതി ഉള്ളത്.

എന്നാല്‍, ഭക്ഷണം വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ലൈസൻസ് എടുക്കേണ്ടതാണ്. ഇത്തരത്തില്‍ ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ ഒന്നുമില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി കടുപ്പിച്ചത്.

 ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്ന്റെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ രജിസ്ട്രേഷൻ എങ്കിലും എടുത്തിട്ടുള്ള കടകൾക്ക് ലൈസൻസിലേക്ക് മാറ്റാനുള്ള സമയം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.

SHARE

Author: verified_user