Sunday, 27 August 2023

ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ച് വാങ്ങിയ ബസ് നിരത്തിൽ

SHARE
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിലെ ജീവനക്കാരില്‍ നിന്നും കരുതല്‍ ധാനമായി വാങ്ങിയ പണം ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസുകൾ.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ ജീവനക്കാരിൽനിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസുകൾ 26 മുതൽ നിരത്തിലേക്ക്. ഒരേ ബസിൽതന്നെ ഇരുന്ന് യാത്ര ചെയ്യാനും കിടന്ന് യാത്രചെയ്യാനും സൗകര്യമുണ്ട് (സീറ്റർ കം സ്ലീപ്പർ) ഹൈബ്രിഡ് ബസിൻറെ പ്രത്യേകത.


ഇത്തരത്തിൽ രണ്ട് ബസുകളാണ് നിരത്തിലേക്കെത്തുന്നത്. ഒന്ന് എസിയും മറ്റൊന്ന് നോൺ എ.സിയും. നിലവിലെ സിഫ്റ്റ് ബസുകളിൽനിന്ന് വ്യത്യസ്തമായി പുതിയ രീതിയാണ് ഹൈബ്രിഡ് ബസിൻറെ രൂപകല്പന. 27 സീറ്റുകളും 15 സ്ലീപ്പർ സീറ്റുകളുമാണ് ബസിലുള്ളത്. എല്ലാ സീറ്റിലും ബെർത്തുകളിൽ ചാർജിംഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ ഫോൺ, ഹാൻഡ് ബാഗുകൾ സൂക്ഷിക്കാൻ ചെറിയ ലഗേജ് സ്പേസ് സൗകര്യങ്ങളുണ്ട്.

12 ആണ് ബസിൻറെ നീളം. സുരക്ഷക്ക് രണ്ട് വാതിലുകളുണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ കാബിനിൽ തന്നെ സൗകര്യമുണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും ഐ- അലർട്ടും ഒരുക്കിയിട്ടുണ്ട്. നാല് വശത്തും എൽ.ഐ.ഡി ഡിസ്പ്ലേ ബോർഡുകളും.


കെ.എസ്.ആർ.ടി.സിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. യാത്രക്കാരിൽനിന്നുള്ള പ്രതികരണം അനുസരിച്ച് ഇതേ രൂപകൽപനയിൽ കൂടുതൽ ബസുകളിറക്കാനാണ് ആലോചന. സ്വിഫ്റ്റ് ബസിൽ ജീവനക്കാരെ നിയോഗിക്കുമ്പോൾ നിശ്ചിത തുക ഡെപ്പോസിറ്റായി വാങ്ങാറുണ്ട്. ഈ തുകയാണ് ഹൈബ്രിഡ് ബസ് വാങ്ങാനായി വിനിയോഗിച്ചത്.


കരുതൽ ധനം ബാങ്കിൽ ഇടുന്നതിന് പകരം ഇതിൽ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകും. ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങളിലൂടെ ലഭിക്കുന്ന ലാഭം ജീവനക്കാർക്കുകൂടെ പങ്കുവെക്കാനാണ് മാനേജ്മെന്റ് ശ്രമം.

 സബ്‌സ്‌ക്രൈബുചെയ്യുക

SHARE

Author: verified_user