ബിഎസ്എൻഎൽ ഒരു വർഷത്തെ വാലിഡിറ്റിയിൽ പ്രീപെയ്ത് പ്ലാനുമായി എത്തുന്നു
പഭോക്താക്കൾക്ക് മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. മറ്റു കമ്ബനികളെ അപേക്ഷിച്ച് താരതമ്യേന ചെലവ് കുറഞ്ഞ പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കാറുള്ളത്.
ഹ്രസ്വകാല വാലിഡിറ്റി നോക്കുന്നവർക്കും, ദീർഘകാല വാലിഡിറ്റി ആവശ്യമുള്ളവർക്കും ബിഎസ്എൻഎല്ലിൽ പ്ലാനുകൾ ലഭ്യമാണ്. അത്തരത്തിൽ ഒരു വർഷത്തെ വാലിഡിറ്റി ആവശ്യമായിട്ടുള്ളവർക്ക് അനുയോജ്യമായ പ്ലാനാണ് ബിഎസ്എൻഎല്ലിന്റെ 1,198 രൂപയുടെ പ്ലാൻ ഈ പ്ലാനടനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം
വർഷം മുഴുവനും തടസമില്ലാത്ത ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി 1 198 രൂപയ്ക്ക് റീചാർജ് ചെയ്യാവുന്നതാണ് റീചാർജ് ചെയ്ത തീയതി മുതൽ 12 മാസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ലഭിക്കുക പ്ലാനിന് കീഴിൽ 300 മിനിറ്റ് വോയിസ് കോളുകളും 3 ജിബി പ്രതിമാസ ഹൈ സ്പീഡ് ഡാറ്റയും ലഭിക്കുന്നതാണ്. പ്രതിമാസം 30 എസ്എംഎസ് ആണ് ലഭ്യമാക്കിയിട്ടുള്ളത്. ഈ പ്ലാൻ ഹോം ലൊക്കേഷനിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് മറ്റൊരു പ്രത്യേകത മുംബൈ, ഡൽഹി തുടങ്ങിയ വൻ നഗരങ്ങളിലും ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.