Monday, 14 August 2023

കഞ്ഞിവെള്ളം വെറുതെ കളയാതെ കുറച്ച് ഉലുവ ഇട്ടുവെയ്ക്കൂ; അറിയാം ഗുണങ്ങള്‍...

SHARE
                                       https://www.youtube.com/@keralahotelnews

കഞ്ഞിവെള്ളത്തിന് ധാരാളം ഗുണങ്ങളുണ്ട്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖക്കുരു അകറ്റാനും ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കാനും സഹായിക്കും. അതുപോലെ തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ഇത്തരത്തിലുള്ള തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഇതിനായി വേണ്ടത് വീട്ടില്‍ കഞ്ഞിവെള്ളവും ഉലുവയും ആണ്.

                              

                            https://www.facebook.com/keralahotelnews?mibextid=ZbWKwL

ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. 

തലമുടി കൊഴിച്ചില്‍ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും  പണ്ടുമുതല്‍ക്കേ ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. താരനെ പ്രതിരോധിക്കാനും ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടാം. 45 മിനിറ്റിന് ശേഷം തലമുടി കഴുകാം. താരനും മുടികൊഴിച്ചിലും മാറാന്‍ ഈ ഹെയര്‍ മാസ്ക് സഹായിക്കും.



                                      https://chat.whatsapp.com/HfNOrGBREHM69NeV0qOVYa


ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്തും തലമുടിയിലും പരീക്ഷണങ്ങള്‍ നടത്തുന്നതാണ് എപ്പോഴും നല്ലത്.

SHARE

Author: verified_user