Friday, 11 August 2023

​ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങള്‍​

SHARE
                         
                          https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

​ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങള്‍​

ശരീരത്തില്‍ കൃത്യമായ അളവില്‍ ഹീമോഗ്ലോബിന്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഹീമോഗ്ലോബിന്‍ കുറയുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്്ക്ക് നയിക്കും. ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടത് എന്ന് നോക്കാം.

രക്തത്തില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. നമ്മളുടെ ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കുന്നതിനും അതുപോലെ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനും ഹീമോഗ്ലോബിന്‍ സഹായിക്കുന്നുണ്ട്. നമ്മളുടെ ശ്വാസകോശം മുതല്‍ ഹൃദയം വരെ കൃത്യമായി പരവര്‍ത്തിക്കണമെങ്കില്‍ ഓക്‌സിജന്‍ വേണം. എന്നാല്‍, പലര്‍ക്കും ഹീമോഗ്ലോബിന്‍ വളരെ കുറഞ്ഞിരിക്കുന്നത കാണാം. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിനായി നിങ്ങള്‍ മരുന്ന് വാങ്ങി കഴിക്കാതെ നല്ല വിറ്റമിന്‍സ് അടങ്ങിയ ആഹാരങ്ങള്‍ കഴിച്ചാല്‍ മതി. ഇത്തരത്തില്‍ ഹീമൊഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കണം എന്ന് നോക്കാം.

​അയേണ്‍ അടങ്ങിയത്​

ഒരു പരിധിവരെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. രക്തം നന്നായി വെക്കണമെങ്കില്‍ അയേണ്‍ അടങ്ങിയ ആഹാരങ്ങള്‍ നന്നായി കഴിക്കണമെന്ന്. ഇതിനായി നമ്മള്‍ക്ക് മത്സ്യമാംസങ്ങള്‍ കഴിക്കാവുന്നതാണ്. അതുപോലെ തന്നെ ചില പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവയിലെല്ലാം തന്നെ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്.



അയേണ്‍ ലഭിക്കാനാണ് റെഡ് മീറ്റ് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇതിനായി നല്ല ബീഫ്, അതുപോലെ ആട് എന്നിവ കഴിക്കാം. അതല്ലെങ്കില്‍ ആടിന്റെ അതുപോലെ, കോഴി എന്നിവയുടെ ലിവര്‍ കഴിക്കുന്നതും സത്യത്തില്‍ നല്ലതാണ്. നല്ല കടല്‍ മത്സ്യങ്ങളും വിഭവങ്ങളും ആഹാരത്തില്‍ ചേര്‍ക്കുന്നത് ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഇനി നിങ്ങള്‍ വെജിറ്റേറിയന്‍ ആണെങ്കില്‍ ബീന്‍സ്, ലെന്റില്‍, ചിക്ക്പീസ് എന്നിവ കഴിക്കാവുന്നതാണ്. അതുപോലെ, ചീര, മുരിങ്ങയില, കാബേജ്, ബ്രോക്കോളി, നട്‌സ്, സീഡ്‌സ്, ഉണക്കപ്പഴങ്ങള്‍ എന്നിവയെല്ലാം തന്നെ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ഉറക്കം കൂടിയാലുള്ള പ്രശ്‌നങ്ങള്‍

                                                    
                                             
​വിറ്റമിന്‍ സി​
ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് വിറ്റമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്. വിറഅറമിന്‍ സി അയേണ്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. അതിനാല്‍ വിറ്റമിന്‍ സി ആഹാരത്തിനോടൊപ്പം തന്നെ നല്ല അയേണ്‍ റിച്ചായിട്ടുള്ള ആഹാരങ്ങളും കഴിച്ചാല്‍ അത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ വിറ്റമിന്‍ സി അടങ്ങിയ, നെല്ലിക്ക, ഓറഞ്ച്, ബെറീസ് എന്നിവയെല്ലാം തന്നെ കഴിക്കാവുന്നതാണ്. അതുപോലെ, കിവി, തക്കാളി എന്നിവയിലും വിറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഇവ കഴിക്കുന്നത് നല്ലതാണ്.

​ഫോലേറ്റ്, വിറ്റമിന്‍ ബി12​
ഫോലേറ്റ് അതുപോലെ തന്നെ വിറ്റമിന്‍ ബി12 എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ചുവന്ന രക്താണുക്കള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. നല്ല ചീര, ബ്രോക്കോളി, എന്നിങ്ങനെ നല്ല പച്ച നിറത്തിലുള്ള പച്ചക്കറികളില്‍ ഫോലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ, ലെന്റില്‍സ്, അവോകാഡോ എന്നിവയിലെല്ലാം തന്നെ ഫോലേറ്റ് സാന്നിധ്യം കാണാവുന്നതാണ്.

അതുപോലെ, മാംസം, മത്സ്യം, മുട്ട, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയില്‍ വിറ്റമിന്‍ ബി 12 അടങ്ങിയിരിക്കുന്നു. അതുപോലെ, സോയ മില്‍ക്ക് എന്നിവയിലെല്ലാം തന്നെ നിങ്ങള്‍ക്ക് വിറ്റമിന്‍ ബി 12 കണ്ടെത്താന്‍ സാധിക്കുന്നതാണ്.
​കോപ്പര്‍​

നല്ലപോലെ കോപ്പര്‍ റിച്ചായിട്ടുള്ള ആഹാരങ്ങള്‍ കഴിക്കുന്നതും ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും അയേണ്‍ ആഗിരണം ചെയ്യാാന്‍ സഹായിക്കുന്നു. ഇതിനായി ബദാം, കശുവണ്ടി, കപ്പലണ്ടി, എള്ള്, ധാന്യവര്‍ഗ്ഗങ്ങള്‍, കൂണ്‍, കടല്‍ മത്സ്യം എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഈ ആഹാരങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.

​വിറ്റമിന്‍ എ, ഇ​

വിറ്റമിന്‍ എ അതുപോലെ വിറ്റമിന്‍ ഇ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇതിനായി വിറ്റമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങ്, കാരറ്റ്, ചീര, കാബേജ് എന്നിവ കഴിക്കാവുന്നതാണ്. അതുപോലെ, വിറ്റമിന്‍ ഇ അടങ്ങിയ ബദാം, സണ്‍ഫ്‌ലര്‍ സീഡ്‌സ്, ചീര എന്നിവയും കഴിക്കാവുന്നതാണ്.

​ഹീമോഗ്ലോബിന്‍ കുറഞ്ഞാല്‍​
ഹീമോഗ്ലോബിന്‍ കുറഞ്ഞാല്‍ അത് അനീമിയ എന്ന അവസ്ഥയിലേയ്ക്ക് നമ്മളെ തള്ളി വിടും. അതുപോലെ തന്നെ, ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തേയും കാര്യമായി ബാധിച്ചെന്ന് വരാം. അതുപോലെ നമ്മളുടെ അവയവങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കിലും ആരോഗ്യത്തോടെ ഇരിക്കണമെങ്കിലും ഓക്‌സിജന്‍ എത്തണം. അതിന് കൃത്യമായി ഹീമോഗ്ലോബിനും വേണം. ഇത് കൂടാതെ, രക്തക്കുറവ് ഗര്‍ഭിണികളെ ദോഷകരമായി ബാധിക്കാം. അതുപോലെ നമ്മളുടെ രോഗപ്രതിരോധശേഷിയെ പോലും ഇത് ബാധിക്കാം
                                       https://www.youtube.com/@keralahotelnews
SHARE

Author: verified_user