കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലയുടെ കുമളി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും 2023 ലെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
ഓണം 23 എന്ന പേരിൽ തേക്കടി ലേക്ക് ഷോർ ഇന്നിൽ വിപുലമായ പരിപാടികളോടെയാണ് KHRA കുമളി യൂണിറ്റ് കമ്മിറ്റി ഇത്തവണ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കെ എച്ച് ആർ എ കുമളി യൂണിറ്റ് പ്രസിഡന്റ് സാജു വർഗീസ് അധ്യക്ഷത വഹിക്കുകയും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടിൽ സുയോഗ്, സുഭാഷ് റാവു എന്നിവർ മുഖ്യ അതിഥിയായി പങ്കെടുത്തു. പീരുമേട് ഡിവൈഎസ്പി കെ യു കുര്യാക്കോസ് KHRA യുടെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം സിദ്ദിഖ് ഹൈജീൻ മോണിറ്ററിംഗ് നിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാജി മെമ്പർമാർക്ക് ആയുള്ള ഓണ സന്ദേശം നൽകി.
പീരുമേട് ഫുഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ മിഥുൻ നവകേരളം പദ്ധതിയുടെ സന്ദേശം നൽകി.
ഏതൊരു സംഘടനയ്ക്കും ഏറ്റവും മാതൃകയാക്കാവുന്ന പ്രവർത്തികളാണ് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) എന്നും കാഴ്ച വെച്ചിട്ടുള്ളത് , അത് KHRA യുടെ സംസ്ഥാന ജില്ലാ യൂണിറ്റ് തലങ്ങളിൽ ശക്തമായി നടന്നു വരുന്നുമുണ്ട്.
കുമിളി ട്രൈബൽ UP സ്കൂളിൽ നടന്ന, ഓണാഘോഷം, സദ്യക്കുള്ള വിഭാഗങ്ങൾ നൽകി കുട്ടികളുടെ ഓണസദ്യ, ഗംഭീരമാക്കിയ. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കുമളി യൂണിറ്റ് അംഗങ്ങൾക്ക്... കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ
അഭിനന്ദനങ്ങൾ അറിയിച്ചു.