Monday, 14 August 2023

കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനത്തിൽ മയക്കുമരുന്ന് മുക്ത കേരളത്തിന് ആഹ്വാനം ചെയ്തു.

SHARE



                                            
                                             https://www.youtube.com/@keralahotelnews

മയക്കുമരുന്നിനെതിരെ ഹോട്ടലുകളിൽ പ്രതിജ്ഞയെടുക്കും

കൊച്ചി: വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും വില്പനയ്ക്കു മെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സ്വാതന്ത്ര്യദിനത്തിൽ മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണവും സംഘടിപ്പിക്കും.

ജില്ലാ യൂണിറ്റുകളിൽ പ്രതിജ്ഞയെടുക്കുകയും  മയക്കുമരുന്ന് വിരുദ്ധപോസ്റ്ററുകൾ ഹോട്ടലുകളിൽ  പതിപ്പിക്കുകയും ചെയ്യും.

അന്യസംസ്ഥാന തൊഴിലാളിക ളിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നെന്ന റിപ്പോർട്ടിന്റെ അ ടിസ്ഥാനത്തിൽ ഹോട്ടലുകളിലെ അന്യസംസ്ഥാന തൊഴിലാളികൾ ക്കും ബോധവത്കരണം നൽകുമെ ന്ന് അസോസിയേഷൻ പ്രസിഡ ന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.
കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗം യുവതലമുറയിൽ വലിയ അഗാധമാണ് സൃഷ്ടിക്കുന്നതെന്നും. ഇപ്പോൾ ഇത് ഇവിടെ ഉപജീവനത്തിനായി എത്തിച്ചേരുന്ന അന്യസംസ്ഥാന തൊഴിലാളികളിലും പടർന്നു, അവർ മൂലം കേരളത്തിൽ പലയിടങ്ങളിലും പല അക്രമ അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ജനറൽ സെക്രട്ടറി  കെ പി ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു.

 കേരളത്തത്തിൽ തൊഴിലാളികൾക്കായി നേരിടുന്ന ക്ഷാമം ഒരു പരിധിവരെ അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെയ്ക്ക്  വരുന്നതുകൊണ്ടാണ്  വ്യവസായ മേഖല  പിടിച്ചു നിൽക്കുന്നത്. എന്നാൽ അടുത്തിടയായി കേരളത്തിൽ വർദ്ധിച്ചുവരുന്ന  മയക്കുമരുന്നിന്റെ ഉപയോഗം  എല്ലാ തുറകളിലും ഇപ്പോൾ ബാധിച്ചു തുടങ്ങി,  അതുകൊണ്ടാണ് കേരളത്തിലെ ശക്തമായ വേരുള്ള സംഘടന എന്ന നിലയിൽ ഈ ദേശീയ വിപത്തിനെതിരെ  ഇന്ത്യയുടെ 77 മത്  സ്വാതന്ത്ര്യ ദിനത്തിൽ  ഇത്തരത്തിൽ ഒരു പ്രചാരണത്തിനും നീക്കത്തിനും തയ്യാറെടുത്തതെന്ന് സംസ്ഥാന പ്രസിഡന്റ്  ജി. ജയ്പാൽ  പത്രസമ്മേളനത്തത്തിൽ പറഞ്ഞു.
SHARE

Author: verified_user