കേരളകൗമുദി പൊന്നോണം - 2023 കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ KHRA ഭവനിൽ വെച്ച് നടത്തപ്പെട്ടു. പാട്ടും ഓണക്കളികളും ഓണസദ്യയുമായി പൊന്നോണം 2023 ആഘോഷിച്ചു.പോന്നോണം - 2023 ആഘോഷ പരിപാടികൾ എറണാകുളം സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി. രാജ് കുമാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളകൗമുദിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
കൊച്ചി മേയർ അഡ്വക്കേറ്റ് അനിൽകുമാർ ടി. ജെ.വിനോദ്, എംഎൽഎ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബി. ടെനിമോൻ കൗൺസിലർ പത്മജ എസ്. മേനോൻ, കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, രാസായന ആയുർവേദിക് സെന്റർ ചീഫ് ടെക്നിക്കൽ ഓഫീസർ, ഫിസിഷ്യനുമായ ഡോക്ടർ വി. മാധവ ചന്ദ്രൻ KHRA എറണാകുളം ജില്ലാ പ്രസിഡന്റ് പി. ജെ. മനോഹരൻ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തട്ടാരത്ത്, കേരളാ കൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി കെ സുനിൽകുമാർ ഡി ജി എം ( മാർക്കറ്റിംഗ് ) റോയി ജോൺ എന്നിവർ സംസാരിച്ചു.
കാലടി സായി ശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി എൻ ശ്രീനിവാസൻ, സെൻമേരിസ് ഗ്രീൻ എക്കോബ്രിക്സ് ഉടമ ജോബി വർഗീസ്, തലയിൽ വിഷ്ണുമായ ഭദ്രകാളി ക്ഷേത്രം മഠാധിപതി മലയിൽ രാഘവൻ സ്വാമി, രാസായന ആയുർവേദിക് സെന്റർ ചീഫ് ടെക്നിക്കൽ ഓഫീസർ, ചീഫ് ഫിസിഷ്യനുമായ ഡോക്ടർ വി മാധവ ചന്ദ്രൻ, എറണാകുളം സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി രാജകുമാർ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു
ഓണസദ്യയും ഓണപ്പാട്ടും മറ്റ് കലാപരിപാടികളും ഉൾപ്പെടെ വാർണാഭമായായിട്ടാണ് ആഘോഷ പരിപാടികൾ അവസാനിച്ചത്.
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ
കെ.എച്ച് ആർ.എ ഓഫീസിൽ എത്തിയ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ശ്രീ. ടെന്നി മോന് മയക്കുമരുന്ന് വിരുദ്ധ സ്റ്റിക്കർ നൽകുന്നു.