Friday, 4 August 2023

വർഷാവർഷം 1000 കോടിയിലേറെ രൂപ കേരളത്തിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന തുകയുടെ കണക്ക് പുറത്ത്

SHARE
                                  https://www.youtube.com/@keralahotelnews

30 ലക്ഷത്തിലേറെ ഉത്തരേന്ത്യക്കാർ കേരളത്തിൽ; വർഷാവർഷം 1000 കോടിയിലേറെ രൂപ കടത്തുന്നത് !

 തീവ്ര ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം.

സമാനമോ അതിലും ഭീകരവുമായതോ ആയ നിരവധി കുറ്റകൃത്യങ്ങൾക്ക് മുമ്പും നമ്മുടെ നാട് സാക്ഷിയായിട്ടുണ്ട്

വടക്കാഞ്ചേരിയിൽ രാത്രി പാസഞ്ചർ ട്രെയിനിലെ ലേഡീസ് കമ്ബാർട്ട്മെന്റിൽ ഒറ്റപ്പെട്ടുപോയ യുവതിയെ തലയ്ക്കടിച്ച് പാളത്തിലേക്ക് വീഴ്ത്തി, അർദ്ധപ്രാണനായ അവസ്ഥയിൽ ബലാത്സംഗം ചെയ്തുകൊന്ന ഗോവിന്ദച്ചാമി ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടുറങ്ങി കഴിയുന്നു. പെരുമ്ബാവൂർ കുറുപ്പംപടിയിൽ പട്ടികജാതിയിൽപ്പെട്ട നിർധനകുടുംബത്തിലെ നിയമവിദ്യാർത്ഥിനിയെ വീട്ടിൽക്കയറി പീഡിപ്പിച്ച് ആരും ഞെട്ടുന്നവിധം പരിക്കേൽപ്പിച്ച് കൊന്ന അനാറുൾ ഇസ്ളാമും ജീവപര്യന്തം അനുഭവിക്കുന്നു കേരളത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു രണ്ടും അന്യസംസ്ഥാനക്കാർ ഉൾപ്പെട്ട നൂറുകണക്കിന് ചെറുതും വലുതുമായ കേസുകൾ കാൽനൂറ്റാണ്ടിനിടെ കേരളത്തിൽ ഉണ്ടായിട്ടുണ്ട്.

മലയാളികളുടെ പ്രവാസജീവിതം ശക്തമായ ശേഷമാണ് കേരളത്തിൽ താഴേത്തട്ടിലുള്ള ജോലികൾക്ക് ആളെക്കിട്ടാതായത്. ആ അവസരം ആദ്യം മുതലെടുത്തത് തമിഴരാണ് ലക്ഷക്കണക്കിന് പാവപ്പെട്ട തമിഴർ നിർമ്മാണ ജോലികൾക്കും വീട്ടുജോലികൾക്കുമായി ഇവിടെയെത്തി സാംസ്കാരികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സമാനതകൾ മൂലമാകാം അവർ കേരളത്തോട് എളുപ്പം ഇഴുകിചേർന്നത്. തമിഴ്നാട്ടിലെ സാഹചര്യം മെച്ചപ്പെട്ടതോടെ ആദ്യമെത്തിയവരുടെ പിൻതലമുറകൾ വിദ്യാഭ്യാസപരമായും സാമ്ബത്തികമായും ഉയർന്നു കേരളത്തിലേക്കുള്ള തമിഴരുടെ വരവും നാമമാത്രമായി തമിഴരുടെ പിന്മാറ്റം മുതലെടുത്തത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദരിദ്രമേഖലകളിൽ നിന്നുള്ളവരാണ് കാൽനൂറ്റാണ്ടിനിടെ 30 ലക്ഷത്തിലേറെ ഉത്തരേന്ത്യക്കാരാണ് കേരളത്തിലേക്കെത്തിയത് നാട്ടിലെ കൂലിയേക്കാൾ നാലിരട്ടി കേരളത്തിൽ കിട്ടും തൊഴിൽ സാഹചര്യങ്ങളും മെച്ചം സാമൂഹ്യ ചുറ്റുപാടുകൾ അവരുടെ സ്വപ്നങ്ങൾക്കുമപ്പുറം ചികിത്സയും മക്കൾക്കുള്ള വിദ്യാഭ്യാസ സൗകര്യവും മികവുറ്റത്, മലയാളികൾ ഗൾഫിലേക്കും പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലേക്കും കടൽകടക്കുമ്ബോൾ ഉത്തരേന്ത്യയിലെ പാവപ്പെട്ടവരുടെ ഗൾഫായി കേരളം

പുലരും മുതൽ അന്തിവരെ പണിയെടുക്കുന്ന ഭായിമാരില്ലെങ്കിൽ കേരളം നിശ്ചലമാകുന്ന സ്ഥിതിയാണിപ്പോൾ അതിഥി തൊഴിലാളികളെന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇവരിൽ കൂലിപ്പണിക്കാരും ഫാക്ടറി ഹോട്ടൽ ജീവനക്കാരും ആശുപത്രി ജീവനക്കാരുമുണ്ട്. മാന്യമായി ജോലിചെയ്ത് മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി ജീവിതം സുരക്ഷിതമാക്കിയ, കേരളത്തെ സ്വന്തം നാടുപോലെ കാണുന്ന പതിനായിരങ്ങളും ഇവർക്കിടയിലുണ്ട് പക്ഷേ അവരിലെ ഒരുവിഭാഗം നമുക്കേകുന്ന കാരവേദനയാണ് ചർച്ചാവിഷയമാകേണ്ടത്. ആയിരക്കണക്കിന് കോടി രൂപയുടെ സമ്ബത്ത് ഇവർ വർഷം തോറും കേരളത്തിൽനിന്ന് കൊണ്ടുപോകുന്നുണ്ട്.

അന്യദേശതൊഴിലാളികളോട് പൊതുവേ മാന്യമായി പെരുമാറുന്ന സർക്കാരും ജനങ്ങളുമാണ് കേരളത്തിലേതെന്ന് നിസംശയം പറയാനാകും.

അവർക്കായി പ്രത്യേക വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ പദ്ധതികൾ വരെ സർക്കാരുകൾ നടപ്പിലാക്കുന്നു. പക്ഷേ അന്യദേശക്കാരുടെ ആധിക്യം ഇപ്പോൾ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ കണക്കിൽ ഗണ്യമായഭാഗം അതിഥി തൊഴിലാളികളാണ് അവർക്കൊപ്പം കൊലയും കൊള്ളയും മയക്കുമരുന്നും തീവ്രവാദവും  കേരളത്തിലേക്കെത്തുന്നുണ്ട് അക്രമസ്വഭാവമുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഇവരിൽ ഏറെയുണ്ട്.

ആർക്കും കുടിയേറാവുന്ന അവസ്ഥയിലാണ് കേരളം തീവ്രവാദികൾ, മാവോയിസ്റ്റുകൾ, അനധികൃത കുടിയേറ്റക്കാരായ ബംഗ്ളാദേശികൾ മുതൽ  ഒളിവിൽ കഴിയുന്ന കൊലപാതകികളും കൊള്ളക്കാരും അതിഥി തൊഴിലാളികളുടെ വേഷം കെട്ടുന്നു പൊതുവേ സമാധാനത്തിൽ കഴിയുന്ന കേരളത്തിൽ ഇവർ ഉയർത്തുന്ന സാമൂഹിക ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാണ്.

മദ്യം മയക്കുമരുന്ന് കച്ചവടവും ഉപഭോഗവും അനാശാസ്യപ്രവൃത്തികളുമൊക്കെ അതിഥി തൊഴിലാളി മേഖലകളിൽ വ്യാപകമാണ് കേരളം വിട്ടാൽ ഇവരെ കണ്ടെത്തുകയോ നിയമത്തിന് മുന്നിൽ കൊണ്ടുവരികയോ എളുപ്പമല്ല.

എല്ലാവരെയും ഉൾക്കൊള്ളുന്ന ഉദാരമനസുമായി മലയാളികൾ ഇനിയും ഇരുന്നാൽ ജനിച്ച മണ്ണിൽ സ്വസ്ഥമായി ജീവിക്കാനാകാത്ത സ്ഥിതിയുണ്ടാകും.


കുറഞ്ഞ കൂലിക്ക് ആളെക്കിട്ടിയാൽ ആരെയും ജോലിക്ക് നിറുത്തുന്ന മലയാളികളുടെ സ്വഭാവവും മാറണം എന്ന് ഒരു കൂട്ടരും, മലയാളികളുടെ മടി മാറി ഏതൊരു ജോലിയും  ചെയ്യാൻ തയ്യാറാകണമെന്ന് മറ്റൊരു കൂട്ടരും.ഏതൊരു തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ട് വർക്ക് ഈസ് വർഷിപ്പ് എന്ന ആപ്തവാക്യം ഇവിടെ ആരും പ്രാവർത്തികമാക്കുന്നില്ല. ഒരു ദിവസം ജോലിക്ക് വന്നാൽ പിറ്റേദിവസം അവധിയെടുക്കുന്ന കൂട്ടരും നമുക്കിടയിലുണ്ട് എന്നുള്ള കാര്യം ഓർക്കണം എന്ന്  ചില കൂട്ടരും.

 അതിഥി തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിച്ചുകൊടുക്കുമ്ബോൾത്തന്നെ അവർ നല്ലവരാണെന്ന് ഉറപ്പുവരുത്തേണ്ട ബാദ്ധ്യതകൂടി സമൂഹത്തിനുണ്ട് ഈ പ്രശ്നം അതീവ ഗൗരവത്തോടെ സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യണം. അസംഘടിത മേഖലയിൽ ജോലിക്കെത്തുന്ന അന്യസംസ്ഥാനക്കാർക്ക് പൊലീസ് വെരിഫിക്കേഷനും ക്ളിയറൻസും ജോബ് കാർഡും നിർബന്ധമാക്കണം. ഓരോരുത്തരുടെയും വിശദാംശങ്ങൾ സർക്കാരിന്റെ പക്കലുണ്ടാവണം. ആധാർകാർഡ് പോലെ ഡിജിറ്റൽ ജോബ് കാർഡ് സംവിധാനങ്ങളും സർക്കാരിന് ആലോചിക്കാവുന്നതാണ്. നിശ്ചിതകാലപരിധിക്കുള്ളിൽ ഇത് പുതുക്കി നൽകുകയും വേണം ഇത്തരം കാർഡുള്ളവർക്കു മാത്രമേ കൂലിപ്പണി പോലും കിട്ടൂ എന്നുവന്നാൽ അന്യസംസ്ഥാനക്കാരുടെ കുറ്റകൃത്യങ്ങൾ ഒരുപരിധി വരെ തടയാനാകും.

കേന്ദ്ര, സംസ്ഥാനസർക്കാരുകൾ അസംഘടിതമേഖലയിലെ അന്തർസംസ്ഥാന തൊഴിലാളി കുടിയേറ്റം ക്രമീകരിക്കാനും ചിട്ടയിലാക്കാനും നിയമനിർമ്മാണം പരിഗണിക്കേണ്ട സമയമായി കേരളത്തിലെങ്കിലും ഇതിനുള്ള അടിയന്തര നടപടികളുണ്ടാകണം ആലുവയിലെ കുഞ്ഞിനെ പിച്ചിചീന്തിയ പ്രതി ഡൽഹിയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആളാണ് ഇത്തരം ഒരു നിയമമോ പരിശോധനയോ ഉണ്ടായിരുന്നെങ്കിൽ ഇയാളെ നേരത്തേ കുടുക്കാനായേനെ ഒരു പാവം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും കഴിയുമായിരുന്നു അവളുടെ ദുർവിധി ഇനി ഒരു കുഞ്ഞിനും സംഭവിക്കാതിരിക്കട്ടെ അതിനായി സർക്കാരുകളും സമൂഹവും ആത്മാർത്ഥമായി ശ്രമിക്കണം.

അതേസമയം അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്ബുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങൾ പരിശോധിച്ചു.

ഇതൊടെ സംസ്ഥാനത്തൊട്ടാകെ 297 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫീസർമാരും അതത് അസി ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീം പരിശോധന നടത്തിയത്. ഇവിടങ്ങളിലാകെ 8387 അതിഥി തൊഴിലാളികളുള്ളതായും കണ്ടെത്തി സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്ബുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തര നിർദ്ദേശത്തെ തുടർന്നാണ് പരിശോധന.




                        https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user