Wednesday, 5 July 2023

തദ്ദേശ സ്ഥാപനതലത്തിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജതമാക്കാൻ, "മാലിന്യമുക്തം നവകേരളം" ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി ഓഡിറ്റ് സമിതി രൂപീകരിച്ചു...Focus Group Discussion

SHARE
                          https://www.facebook.com/keralahotelnews?mibextid=ZbWKwL

 പാലാ : മാലിന്യ നിർമ്മാർജ്ജനം  സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന്  2023 മാർച്ച് 15 മുതൽ 2024 മാർച്ച് 31 വരെയുള്ള മാസങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിച്ച് തദ്ദേശ സ്ഥാപന തലത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 2023 മാർച്ച് 15 മുതൽ കേരളത്തിൽ ‘മാലിന്യ മുക്തം നവകേരളം’ എന്ന പേരിൽ ക്യാമ്പയിൻ നടക്കുകയാണ്.

മാർച്ച് 15 മുതൽ ജൂൺ 4 വരെയുള്ള സമയം ആദ്യ ഘട്ട അടിയന്തിര പ്രവർത്തനങ്ങൾ ആണ് തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് പാലാ നഗരസഭ മാലിന്യ സംസ്കരണ രംഗത്ത് വിവിധ പ്രവർത്തനങ്ങൾ നടത്തി.

ഈ പ്രവർത്തനങ്ങൾ ജൂൺ 5 ന് ഹരിതസഭ റിപ്പോർട്ട് ആയി നഗരസഭയിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് ഈ റിപ്പോർട്ട് ജനകീയമായി വിലയിരുത്താൻ വിവിധ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ഓഡിറ്റ് സമിതി രൂപീകരിച്ചു.

ഈ സമിതിയുടെ നേതൃത്വത്തിൽ ഓരോ സംഘടനയിലെയും അംഗങ്ങളെ ഉൾപ്പെടുത്തി വെവ്വേറെ യോഗങ്ങൾ നടത്തി വരുന്നു. ഇന്ന് (4/7/2023) പാലായിലെ വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ യോഗം നടന്നു.

അതിൽ മുന്നോട്ട് വച്ച നിർദേശങ്ങളും അഭിപ്രായങ്ങളും താഴെ ചേർക്കുന്നു.
പാലാ നഗരസഭ കഴിഞ്ഞ രണ്ടു മാസങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ നല്ല തുടക്കമാണ്. നിരന്തരമായ ഇടപെടലുകളും അഭിപ്രായ സമന്വയവും പ്രതീക്ഷിക്കുന്നു.


നിർദ്ദേശങ്ങൾ

🔴 അജൈവ പാഴ് വസ്തുക്കളുടെ ശേഖരണത്തിന് വാർഡുകൾ ക്ലസ്റ്റർ 
യി       തിരിക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങളെ പ്രത്യേകമായി പരിഗണിക്കുക

🔴 അജൈവ വസ്തുക്കൾ ഹരിത കർമ്മ സേന മുഖാന്തിരം ആഴ്‌ച തോറും ശേഖരിക്കുക

🔴 പ്ലാസ്റ്റിക് കൂടാതെയുള്ള മറ്റു അജൈവ വസ്തുക്കളും ശേഖരിക്കുക

🔴 ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം പായ്ക്ക് ചെയ്യാൻ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചു കൊണ്ടുള്ള യുണിഫോം പാക്കിങ് സംവിധാനം ഏർപ്പെടുത്തുക

🔴  ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ ഭക്ഷണ മാലിന്യം സംസ്കരിക്കുന്നതിന് കമ്മ്യൂണിറ്റി തല ജൈവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുക. ജൈവ മാലിന്യം എല്ലാ ദിവസവും ശേഖരിക്കുക

🔴   ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ദ്രവ മാലിന്യസംസ്കരണത്തിന് മുനിസിപ്പാലിറ്റി തലത്തിൽ STP സ്ഥാപിക്കുക

വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) പാലാ യൂണിറ്റ് ജനറൽ സെക്രട്ടറി, വി സി ജോസഫ് ; KVVES പാലാ യൂണിറ്റ് യൂത്ത് വിങ് പ്രസിഡന്റ് ആന്റണി അഗസ്റ്റിൻ; കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധി, ബിപിൻ തോമസ് (കേരളാ ഹോട്ടൽ ന്യൂസ്‌); ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, വിപിൻ പോൾസൺ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് സി.ജി; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു പൗലോസ്, കില റിസോഴ്സ് പേഴ്സൺ ജോസ് ഏബ്രഹാം, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഡോ. ഗീതാദേവി ടി.വി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
 
                                       https://www.youtube.com/@keralahotelnews

                                             
SHARE

Author: verified_user