Tuesday, 25 July 2023

എണ്ണവില കുതിക്കുന്നു

SHARE
                       https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

Petrol Diesel Price Today: ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ബ്രെന്റ് ക്രൂഡ് വില 80 ഡോളർ പിന്നിട്ടു


Petrol Diesel Price Kerala: ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. നിലവിൽ ബ്രെന്റ് ഫ്യൂച്ചറുകൾ 80 ഡോളർ പിന്നിട്ടു. രണ്ട് ഫ്യൂച്ചറുകളും കഴിഞ്ഞ ദിവസം 2​% നേട്ടമുണ്ടാക്കി. എന്നാൽ ഇന്ത്യയിൽ ഇന്ന് ഇന്ധനവിലയിൽ മാറ്റമൊന്നുമില്ല.

Petrol Diesel Price July 25: കൊച്ചി :ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താൻ ചൈനീസ് സർക്കാർ കർശനമായ നടപടികൾ എടുക്കുമെന്ന് സൂചനകൾ വന്നതിനാൽ, മുൻ സെഷനിൽ നിന്നുള്ള നേട്ടത്തിന്റെ പിൻപറ്റി ചൊവ്വാഴ്ച എണ്ണ വില ഉയർന്നു. ബ്രെന്റ് ഫ്യൂച്ചറുകൾ ബാരലിന് 7 സെന്റ് ഉയർന്ന് 82.81 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 11 സെൻറ് ഉയർന്ന് 78.85 ഡോളറിലെത്തി. രണ്ട് ബെഞ്ച്മാർക്കുകളും കഴിഞ്ഞ ദിവസം 2% ഉയർന്ന് ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ജൂൺ 13 ന് ശേഷം 24 മണിക്കൂറിനുള്ളിൽ ഏറ്റവും ശക്തമായ ഉയർച്ചയോടെ ഡബ്ല്യൂടിഐ ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച 2.8 ശതമാനം ഉയർന്നു. ഈ മാസം ഇതുവരെ 12% ഉയർന്നു.


ADVT: വാട്ടർ പ്യൂരിഫയറുകൾക്ക് 40% വരെ കിഴിവ് ലഭിക്കും. ഓരോ വർഷവും 20K ലിറ്റർ വെള്ളം വരെ ലാഭിക്കുക
ഒപെക് രാജ്യങ്ങളിൽ നിന്നും, റഷ്യയെപ്പോലുള്ള സഖ്യകക്ഷികളിൽ നിന്നുമുള്ള വെട്ടിക്കുറയ്ക്കൽ കാരണം വിതരണം കർശനമാക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്രൂഡ് ബെഞ്ച്മാർക്കുകൾ തുടർച്ചയായ നാലാഴ്ച ഉയർന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവുമായ ചൈനയിൽ, ആഭ്യന്തര ഡിമാൻഡ് വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കോവിഡിന് ശേഷമുള്ള വിപണി വീണ്ടെടുക്കലിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നയപരമായ പിന്തുണ വർധിപ്പിക്കുമെന്നും സർക്കാർ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇതും വിപണിക്ക് പ്രതീക്ഷ നൽകുന്നതാണ്.

ഇന്ത്യയിൽ പെട്രോൾ 15 രൂപയ്ക്ക് ലഭിക്കുമോ?

രാജസ്ഥാനിലെ പ്രതാപ്ഗഡിൽ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രസംഗത്തിനിടെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. പെട്രോൾ വില 15 രൂപയായി കുറയ്ക്കാം എന്ന്. ഗഡ്കരി പറഞ്ഞത് ഇതാണ്: “എല്ലാ വാഹനങ്ങളും ഇനി ഓടുന്നത് കർഷകർ ഉത്പാദിപ്പിക്കുന്ന എത്തനോൾ ഉപയോഗിച്ചായിരിക്കും. ശരാശരി 60% എത്തനോളും 40% വൈദ്യുതിയും എടുത്താൽ പെട്രോൾ ലിറ്ററിന് 15 രൂപ നിരക്കിൽ വിൽക്കാം. ജനങ്ങൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. മലിനീകരണവും ഇറക്കുമതിയും കുറയും.”


തീർച്ചയായും, 60% എത്തനോൾ പെട്രോളിൽ കലർത്തുന്നത് രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതി ബിൽ നിലവിലെ 126,0000 കോടി രൂപയിൽ നിന്ന് പകുതിയായി കുറയ്ക്കും. എന്നാൽ സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുമോ? റീട്ടെയിൽ പെട്രോൾ വില ലിറ്ററിന് 15 രൂപയായി കുറയുമോ? ഇല്ല എന്നാണ് ഉത്തരം. കഴിഞ്ഞ എട്ട് വർഷത്തെ ആഗോള ക്രൂഡ് വിലനിലവാരം ഇന്ത്യയുടേതുമായി താരതമ്യം ചെയ്താൽ ഇക്കാര്യം വ്യക്തമാകും. കൂടാതെ, നിലവിലെ ഇന്ധന വിലനിർണ്ണയ ഘടന, കനത്ത നികുതികൾ, എന്നിവ കാരണം വില ഒറ്റയടിക്ക് കുറയ്ക്കുന്നതിന് തടസ്സമാകും. രാജ്യത്തെ ഉയർന്ന ഇന്ധന വിലയ്ക്ക് പിന്നിലെ പ്രധാന കാരണം കേന്ദ്ര-സംസ്ഥാന നികുതി നിരക്കാണ്.അപ്പോൾ 60% എത്തനോൾ മിശ്രിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, സർക്കാരിന് 80% മിശ്രിതം നേടാൻ കഴിഞ്ഞാലും, അടിസ്ഥാന വില ലിറ്ററിന് 35 രൂപയിൽ കൂടുതലായി തുടരും. അതിനാൽ, പെട്രോൾ ലിറ്ററിന് 15 രൂപയ്ക്ക് ലഭ്യമാക്കുന്നത് മിക്കവാറും അസാധ്യമായ കാര്യമായിരിക്കും. ഉറപ്പായും, പെട്രോളുമായി എത്തനോൾ കലർത്തുന്നത് ഒരു വലിയ കണ്ടുപിടുത്തമാണ്, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇത് ഘട്ടം ഘട്ടമായി ചെയ്തുവരുന്നു.


ഇന്ത്യയിൽ, എത്തനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമിലൂടെ സർക്കാർ ഇതിനകം തന്നെ 60,000 കോടി രൂപയിലധികം ലാഭിച്ചു. 2025 ഓടെ മോട്ടോർ വാഹനങ്ങൾക്കായി ഇ20 ബ്ലെൻഡിംഗ് പ്രോഗ്രാം (20% ബ്ലെൻഡിംഗ്) അവതരിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇ20 സ്കീം നന്നായി ആസൂത്രണം ചെയ്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന് പ്രതിവർഷം 4 ബില്യൺ ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നാണ് കണക്ക്. ക്രൂഡ് ഓയിൽ ആവശ്യകതയുടെ 86 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമെന്ന നിലയിൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം എഥനോൾ മിശ്രിതം വളരെ പ്രധാനമാണ്.

ഇന്നത്തെ ഇന്ധനവില

ഇന്ന് ന്യൂഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും, ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 106.31 രൂപയും, ഡീസലിന് 94.27 രൂപയും നൽകണം. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 106.03 രൂപയും, ഡീസലിന് 92.76 രൂപയുമാണ്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 110.02 രൂപയും, ഡീസലിന്റെ വില 98.80 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 108.15 രൂപയും, ഡീസലിന് 97.04 രൂപയും നൽകണം. അതേസയമം, കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 108.41 രൂപയും, ഡീസലിന് 97.32 രൂപയുമാണ് ഇന്നത്തെ വില.
                                  https://www.youtube.com/@keralahotelnews
SHARE

Author: verified_user