Tuesday, 4 July 2023

മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്നു; ജില്ലയിൽ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു...

SHARE
കോട്ടയം ജില്ലയിൽ  പെയ്ത മഴയുടെ അളവ് 397.2 മില്ലി മീറ്റർ, ശരാശരി അളവ് 56.74 മില്ലി മീറ്റർ. ഇതിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മുണ്ടക്കയത്താണ്. 81 മില്ലി മീറ്ററാണ് ഇവിടെ പെയ്തത്. കാഞ്ഞിരപ്പള്ളി, എരുമേലി മേഖലയിൽ ശരാശരി 65 മില്ലി മീറ്റർ മഴ ലഭിച്ചു.

കൺട്രോൾ റൂം തുറന്നു

അടിയന്തര സാഹചര്യം നേരിടാൻ വിവിധ വകുപ്പുകളോടു സജ്ജരാകണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്സ്, റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരോടും സജ്ജരാകാൻ നിർദേശം നൽകി.
                          https://chat.whatsapp.com/HfNOrGBREHM69NeV0ഖൂവ്യ





കോട്ടയം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2023 ജൂലൈ അഞ്ച്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉത്തരവായി.

അങ്കണവാടികൾ, ഐ.സി.എസ്.ഇ /സി.ബി.എസ്.ഇ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
                                     
                                              https://www.youtube.com/@keralahotelnews


SHARE

Author: verified_user