Monday, 10 July 2023

അഞ്ചുതെങ്ങിൽ നാലുവയസുകാരിയെ തെരുവുനായ ആക്രമിച്ചു. കേരളത്തിൽ തെരുവ് നായ അക്രമം രൂക്ഷം

SHARE
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. മാമ്പള്ളി കൃപാനഗറിൽ റീജൻ - സരിത ദമ്പതികളുടെ മകൾ റോസ്‌ലിയെ ആണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് രക്ഷിച്ചത്. ​

മുഖത്തും ചൊടികളിലും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകാെണ്ടിരിക്കുമ്പോള്‍ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്ത് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. വീട്ടിനകത്ത് ഉണ്ടായിരുന്ന 15കാരന്‍ ഉള്‍പ്പെട്ടെ എട്ടുപേരേയും വഴിയാത്രക്കാരാ 4 പേരേയും ബൈക്കുകളില്‍ പോവുകയായിരുന്ന 3 പേരേയും ആണ് കഴിഞ്ഞ ദിവസം തെരുവ് നായ ആക്രമിച്ചത്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്‌കൂള്‍ വിട്ട് അമ്മയോടൊപ്പം സ്‌കൂട്ടറിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകവേയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് തെരുവു നായയുടെ കടിയേറ്റത്. തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തില്‍ സഞ്ജീവിന്റെ മകള്‍ കൃഷ്ണപ്രിയക്കാണ് നായയുടെ കടിയേറ്റത്. പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലില്‍ കടിക്കുകയായിരുന്നു.
                            https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user