ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഭക്ഷ്യമലിനീകരണം, ജീവിതശൈലീരോഗങ്ങൾ, പോഷകാഹാര അസന്തുലിതാവസ്ഥ തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടത് അത്യാവശ്യമാണെന്നും എഫ്.എസ്.എസ്.എ.ഐ. സംഘടിപ്പിച്ച ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്സ് ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ
തീരുമാനങ്ങളെടുക്കുന്ന സംഘടനയായ ലോകാരോഗ്യ അസംബ്ലിയുടെ മാതൃകയിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള വിശദമായ ചർച്ചകൾക്കും തീരുമാനങ്ങൾക്കുമായി ഒരു ആഗോളവേദി ആവശ്യമാണ്. ഒരു പ്രത്യേക പ്രദേശത്തിന്റെ കാലാവസ്ഥാ സാഹചര്യങ്ങൾ, മണ്ണിന്റെ ആരോഗ്യം, മനുഷ്യന്റെ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം, സസ്യങ്ങളുടെ ആരോഗ്യം എന്നിവ കണക്കിലെടുത്ത് ഓരോ രാജ്യത്തിനും നിർദിഷ്ട മാനദണ്ഡങ്ങൾ രൂപവത്കരിക്കണം.