Tuesday, 4 July 2023

തദ്ദേശ സ്വയം ഭരണ വകുപ്പ്‌ മന്ത്രി എം ബി രാജേഷ് യുമായി കൂടിക്കാഴ്ച നടത്തി കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ:

SHARE

                                      
                                     https://www.youtube.com/@keralahotelnews

  തിരുവനന്തപുരം  : മന്ത്രിയുമായി നടന്ന ചർച്ചയിൽ ഇതിനെല്ലാം ഒരു പൊതു സംവിധാനം എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് തീരുമാനിക്കുന്നതിനായി സംസ്ഥാനതല കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസ്തുത കമ്മിറ്റിയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളും, പൊലൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറിയും, ശുചിത്വ മിഷൻ ഡയറക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആയിരിക്കും ഉണ്ടായിരിക്കുക. ഈ കമ്മിറ്റി യോഗം ചേർന്ന് ജില്ലാതലത്തിലും യൂണിറ്റ് തലത്തിലും ഇതേ രീതിയിൽ പ്രാദേശിക കമ്മിറ്റികൾക്ക് രൂപം നൽകും അതിൽ പിസിബി എൻജിനീയർമാരും ശുചിത്വമിഷൻ ഉദ്യോഗസ്ഥരും, കെ എച്ച് ആർ എ ഭാരവാഹികളും ഉൾപ്പെട്ടതായിരിക്കും പ്രാദേശിക കമ്മിറ്റികൾ.

                       https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

സംഘടന ആവശ്യപ്പെട്ട മറ്റൊരു പ്രധാന ആവശ്യമായ പിസിബി ലൈസൻസുകൾക്കായി അപേക്ഷിക്കുമ്പോൾ കഴിഞ്ഞ അഞ്ചുവർഷത്തെ ഫീസ് ഫൈനായി ഈടാക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി അംഗീകരിക്കുകയും, പിസിബിയോട് അത് ആവശ്യപ്പെടുകയും ചെയ്തു.

ഹോട്ടലുകളുടെ മലിന ജല സംസ്കരണത്തിനായി പൊതുസംവിധാനം ഏർപ്പെടുത്തുന്നതിന് കേരളത്തിൽ ഉടനീളം അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുവാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഹോട്ടൽ മേഖല നേരിടുന്ന മറ്റു വിഷയങ്ങളും മന്ത്രിയുമായി ചർച്ചയിൽ ഉന്നയിക്കുകയുണ്ടായി. സംഘടന ആവശ്യപ്പെട്ട കാര്യങ്ങളിൽ വളരെ ആശാവാഹമായ മറുപടിയും നടപടികളുമായാണ് മന്ത്രിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായത്. മേഖല നേരിടുന്ന മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ തന്നെ ഒരു ശാശ്വത പരിഹാരം കണ്ടെത്തുവാൻ സാധിക്കുമെന്ന് കരുതുന്നു.


തദ്ദേശീയ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി നടന്ന ചർച്ചയിൽ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ, വർക്കിംഗ് പ്രസിഡന്റ് സി ബിജുലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി വിജയകുമാർ, സുന്ദരൻ നായർ, പൊലൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി, ശുചിത്വമിഷൻ ഡയറക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

SHARE

Author: verified_user