Tuesday, 1 August 2023

khraഒരുമിച്ച് വിരമിക്കുന്നത് സ്വപ്‌നം കണ്ടവർ'

SHARE
                                     https://www.youtube.com/@keralahotelnews

Messi and Suarez: 'ഞാനും മെസ്സിയും ഒരുമിച്ച് വിരമിക്കുന്നത് സ്വപ്‌നം കണ്ടവർ'; ലൂയിസ് സുവാരസ്

Messi and Suarez: ആരോഗ്യപ്രശ്‌നങ്ങൾ സുവാരസിന്റെ കരിയറിന് വിലങ്ങുതടിയാവുന്ന സാഹചര്യത്തിൽ ഒരുമിച്ച് വിരമിക്കുകയെന്ന ഇരുവരുടെയും സ്വപ്‌നം നടക്കാനിടയില്ല.

Messi and Suarez: ലയണൽ മെസ്സിക്കൊപ്പം വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ലൂയിസ് സുവാരസ്. ഗ്രെമിയോയിൽ നിന്ന് ഇന്റർ മിയാമിയിലേക്കുള്ള സുവാരസിന്റെ ട്രാൻസ്‌ഫർ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഉറുഗ്വേ താരത്തിന്റെ വെളിപ്പെടുത്തൽ.

                         https://www.facebook.com/keralahotelnews?mibextid=ZbWKwL

ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി, ബാഴ്‌സലോണയിൽ അദ്ദേഹത്തിന്റെ സഹതാരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവരെ കൂടാരത്തിൽ എത്തിച്ചതോടെ ഇന്റർ മിയാമി അന്താരാഷ്ട്ര ഫുട്‌ബോൾ രംഗത്ത് കോളിളക്കം സൃഷ്‌ടിച്ചു.

മറ്റൊരു മുൻ ബാഴ്‌സലോണ താരമായിരുന്ന സുവാരസിനെ ടീമിലെത്തിക്കാൻ ഇന്റർ മിയാമി ശ്രമിച്ചിരുന്നു, പക്ഷേ ഗ്രെമിയോ അതിന് തടയിട്ടതോടെ ചർച്ചകൾ അകാലത്തിൽ അവസാനിച്ചു. കൈമാറ്റവുമായി ബന്ധപ്പെട്ട നീക്കം ഉപേക്ഷിച്ചിട്ടും മെസ്സിയും സുവാരസും ഒരിക്കൽ കൂടി ഒരുമിച്ച് കളിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചിട്ടില്ല. 


"ഞങ്ങൾ ഒരുമിച്ച് വിരമിക്കുന്നത് സ്വപ്‌നം കാണുന്നു." സുവാരസ് പ്രതികരിച്ചു. "ഞങ്ങൾ ബാഴ്‌സലോണയിൽ ആയിരുന്നപ്പോൾ എപ്പോഴും പ്ലാൻ ചെയ്യുന്ന ഒന്നായിരുന്നു അത്. പിന്നീട് ഞാൻ അത്‌ലറ്റിക്കോയിലേക്കും അദ്ദേഹം പിഎസ്‌ജിയിലേക്കും പോയി. ബാഴ്‌സലോണ വിട്ടാൽ അമേരിക്കയിലേക്ക് പോകുന്നതിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു, എന്നാൽ അക്കാലത്ത് ഒന്നും സംഭവിച്ചില്ല. ഇപ്പോൾ അദ്ദേഹം അവിടെ പോകാൻ തീരുമാനിച്ചു. അവൻ സന്തോഷവാനാണ്" ഉറുഗ്വേൻ ടിവി ഷോയായ പുന്തോ പെനലിനോട് സംസാരിക്കവെ സുവാരസ് വ്യക്തമാക്കി.

                              https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

ഒരുമിച്ച് വിരമിക്കാനുള്ള അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടാനുള്ള സാധ്യത വിരളമാണ്, പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങൾ സുവാരസിന്റെ കരിയറിന് വിലങ്ങുതടിയാവുന്ന സാഹചര്യത്തിൽ. എന്നിരുന്നാലും, ഇവരുടെ ഒത്തുചേരലിന് ഒരിക്കൽ കൂടി സാക്ഷ്യം വഹിക്കാമെന്ന പ്രതീക്ഷയിലാണ് ഫുട്‍ബോൾ ആരാധകർ.

SHARE

Author: verified_user