Tuesday, 1 August 2023

ഇന്ത്യയിൽ പാചകവാതകതിന്നു വിലവർധന എങ്ങനെ എന്ന് നോക്കാം....

SHARE


ഡൽഹി: രാജ്യാന്തര വിപണിയിൽ പാചകവാതക വില 35 ശതമാനം ഉയർന്നപ്പോൾ ഇന്ത്യയിൽ വർധന 70 ശതമാനം

മോദി സർക്കാർ ജനങ്ങളെ അന്യായമായി പിഴിയുകയാണെന്ന് രാജ്യസഭയിൽ പെട്രോളിയം മന്ത്രാലയം വി ശിവദാസന് നൽകിയ മറുപടി വ്യക്തമാക്കുന്നു.

2018-19ൽ രാജ്യത്ത് പാചകവാതക വില ഗാർഹിക സിലിണ്ടറിന് 6535 രൂപയും വാണിജ്യ സിലിണ്ടറിന് 11765 രൂപയും ആയിരുന്നു. 2022 23ൽ ഇവ യഥാക്രമം 1103ഉം 2028 രൂപയുമായി വർധന 70 ശതമാനം 2018--19ൽ രാജ്യാന്തര പാചകവാതക വില ടണ്ണിന് 526 ഡോളറായിരുന്നു ഇത് ഇപ്പോൾ 35 ശതമാനം വർധിച്ച് 7115 ഡോളറായി.

രാജ്യാന്തര വിപണിയിൽ വൻതോതിൽ പാചകവാതക വില കുറഞ്ഞ വർഷങ്ങളിലും ഇന്ത്യയിൽ വില കൂടിക്കൊണ്ടിരുന്നു രാജ്യാന്തരവിപണിയിൽ 2019-20ൽ പാചകവാതകവില 453,75 ഡോളറായി കുറഞ്ഞു. അതേവർഷം ഇന്ത്യയിൽ ഗാർഹിക സിലിണ്ടറിന്റെ വില 653 രൂപയിൽനിന്ന് 744 ആയി വർധിച്ചു. വാണിജ്യ സിലിണ്ടറിന് 1176 രൂപയിൽനിന്ന് 1285 രൂപയായി.

 ഇന്ന് ഗ്യാസ് വിലയിൽ നേരിയ ഒരു ആശ്വാസം ഉണ്ടെന്നല്ലാതെ മറ്റ് സാധനങ്ങളുടെ വില ഉയർന്നു നിൽക്കുന്നതുകൊണ്ട് ഭക്ഷ്യ ഉൽപാദന വിതരണ മേഖലയിൽ ഈ ചെറിയ വിലക്കിഴവ് ഒന്നുമാകില്ല.

ഇന്നത്തെ LPG Price: മാസത്തിന്റെ ആദ്യ ദിനത്തിൽ ചെറിയ ഒരു ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ ഇടിവ്.


L PG Gas Cylinder Price Today: ആഗസ്റ്റ് മാസത്തിലെ ആദ്യ ദിവസമായ ഇന്ന് എൽപിജി സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്ബനികൾ ഇളവ് നൽകിയിരിക്കുകയാണ്

ജൂലൈയിൽ വില വർധിച്ചതിന് പിന്നാലെയാണ് ആഗസ്റ്റിൽ സിലിണ്ടറിന്റെ വില കുറയുന്നത് എണ്ണ കമ്ബനികൾ വാണിജ്യ സിലിണ്ടറുകളുടെ വില (LPG Gas Cylinder Price) ആഗസ്റ്റ് ഒന്നുമുതൽ 100 രൂപ കുറച്ചിരിക്കുകയാണ് ഇതിന്റെ അടിസ്ഥാനത്തിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 1680 രൂപ നൽകണം. ഇത് നേരത്തെ 1780 രൂപ നൽകണമായിരുന്നു. അതേസമയം ഗാർഹിക ഗ്യാസ്സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

പുതിയ നിരക്ക് ആഗസ്റ്റ് 1 ആയ ഇന്നുമുതലാണ് നിലവിൽ വന്നത്

വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ പുതിയ നിരക്ക് ആഗസ്റ്റ് ഒന്നു ആയ ഇന്നുമുതലാണ് നിലവിൽ വന്നത്. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇതിനായി തലസ്ഥാനമായ

ഡൽഹിയിൽ പഴയതുപോലെ 1103 രൂപ നൽകേണ്ടിവരും. എന്നാൽ ഇന്നുമുതൽ ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1780 രൂപയിൽ നിന്ന് 1680 രൂപയായി കുറഞ്ഞു കൊൽക്കത്തയിൽ നേരത്തെ 1895.50 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇനി 1802.50 രൂപ നൽകേണ്ടിവരും. അതുപോലെ മുംബൈയിൽ നേരത്തെ 1733.50 രൂപയ്ക്ക് ലഭ്യമായിരുന്ന സിലിണ്ടർ ഇനി 1540.50 രൂപ നൽകണം. ചെന്നൈയിൽ 1945 00 രൂപയിൽ

നിന്ന് 1852 50 രൂപയായി കുറഞ്ഞിട്ടുണ്ട്.

27 ദിവസത്തിന് ശേഷം സിലിണ്ടർ വിലയിൽ കുറവ് രേഖപ്പെടുത്തി

എണ്ണക്കമ്ബനികൾ വാണിജ്യ വാതക സിലിണ്ടറുകളുടെ വില 27 ദിവസത്തിന് ശേഷമാണ് കുറച്ചിരിക്കുന്നത്. നേരത്തെ അതായത് ജൂലൈ നാലിന് സിലിണ്ടറിന് ഏഴ് രൂപ വീതം കമ്ബനികൾ വർധിപ്പിച്ചിരുന്നു. ജൂലൈക്ക് മുമ്ബ് മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു 2023 മാർച്ച് ഒന്നിന് സിലിണ്ടറിന്റെ വില 2119.50 രൂപയായിരുന്നു ശേഷം ഏപ്രിലിൽ 2028 രൂപയായും മേയിൽ 1856.50 രൂപയായും ജൂൺ ഒന്നിന് 1773 രൂപയായും കുറഞ്ഞു എന്നാൽ ഇതിന് ശേഷമാണ് ജൂലൈയിൽ 7 രൂപ വർധിക്കുകയും ഡൽഹിയിൽ വാണിജ്യ വാതക സിലിണ്ടറിന്റെ വില 1780 രൂപയായി മാറിയത്.

ആഗസ്റ്റ് ഒന്നുമുതൽ മെട്രോ നഗരത്തിലെ ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് അറിയാം

ഡൽഹി - 1680 രൂപ

കൊൽക്കത്ത - 1802.50 രൂപ

മുംബൈ - 1640.50 രൂപ

ചെന്നൈ 1852 50 രൂപ

                         https://www.facebook.com/keralahotelnews?mibextid=ZbWKwL

                         https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
SHARE

Author: verified_user