Tuesday, 4 July 2023

കോട്ടയം ജില്ലാ കളക്ടർക്ക് നിവേദനം നൽകി കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ നേതൃത്വം

SHARE
                                https://www.youtube.com/@keralahotelnews
കോട്ടയം : അമിത വിലക്കയറ്റത്തിന് എതിരെ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകി 

കോട്ടയം : അമിത വിലക്കയറ്റത്തിനെതിരെ വിപണിയിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജില്ലാ കമ്മിറ്റിക്ക് വേണ്ടി കോട്ടയം ജില്ലാ പ്രസിഡണ്ട് എൻ.പ്രതിഷ്‌ , ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടിയും ജില്ലാ കളക്ടറെ നേരിട്ടു കണ്ട് നിവേദനം സമർപ്പിച്ചു. മഴക്കാലം അടക്കം കോട്ടയം ജില്ലയിൽ ഉണ്ടാകുന്ന ഏതൊരു അടിയന്തിര ആവശ്യത്തിനും
സംഘടനയുടെ മുഴുവൻ പിന്തുണയും കലക്ടർക്ക് ജില്ലാ കമ്മിറ്റി ഉറപ്പു നൽകി. സംഘടനയുടെ പിൻതുണയ്ക്ക് ജില്ലാ കളക്ടർനന്ദി അറിയിച്ചു.
 
                              https://chat.whatsapp.com/HfNOrGBREHM69NeV0ഖൂവ്യ

SHARE

Author: verified_user