Wednesday, 12 July 2023

കറുത്തപൊന്നിന് വൻ ഡിമാന്റ്

SHARE
                                     https://www.youtube.com/@keralahotelnews


ഇടുക്കി : തുണച്ചതോടെ കൊച്ചിയില്‍ കുരുമുളകിന്‌ വില കൂടി. കുരുമുളക്‌ ക്വിന്റലിന്‌ 600 (കിലോയ്‌ക്ക്‌ 6 രൂപ) യാണ്‌ വില കൂടിയത്‌. ഒരുമാസത്തെ ഇടവേളയ്‌ക്കുശേഷം വില ഉയര്‍ന്നത്‌ വിപണിയെ ഉഷാറാക്കി. ഇടുക്കിയിലെ മുളകിന്‌ സാന്ദ്രത കൂടുതലാണ്‌. ഒരു ലിറ്റര്‍ കുരുമുളകില്‍ 600 ഗ്രാം മുളക്‌ സാന്ദ്രത ഉള്ളതാണ്‌. 12 ശതമാനത്തില്‍ താഴെയാണ്‌ ജലാംശം. ഇടുക്കിയിലെ ഇത്തരം മുഴുത്ത മുളകിന്‌ നല്ല ഡിമാന്‍ഡ്‌ ആണ്‌. തമിഴ്‌നാട്ടിലെ കച്ചവടക്കാര്‍ കിലോയ്‌ക്ക്‌ 10 മുതല്‍ 15 രൂപ വരെ കൊച്ചി വിലയെക്കാള്‍ ഉയര്‍ത്തി വാങ്ങി. ഇവര്‍ക്ക്‌ പുറമെ എക്‌സ്‌പോര്‍ട്ട്‌ ഓറിയന്റല്‍ യൂണിറ്റുകളുടെ സഹോദര സ്‌ഥാപനങ്ങളും ഇടുക്കി മുളക്‌ വാങ്ങി. വില കൂടാന്‍ ഇതാണ്‌ കാരണം. അയല്‍ സംസ്‌ഥാനമായ കര്‍ണാടകയിലെ കൂര്‍ഗില്‍നിന്നുള്ള മുളകും മുഴുത്തതാണ്‌.കിലോയ്‌ക്ക്‌ 490 ല്‍ വിറ്റ കര്‍ണാടക ഇപ്പോള്‍ 505 രൂപയിലാണ്‌ വില്‍ക്കുന്നത്‌.

അച്ചാര്‍ കമ്ബനികളാണ്‌ എരിവ്‌ കൂടുതല്‍ കിട്ടുന്നതിനായി മുഴുത്ത മുളക്‌ വാങ്ങുന്നത്‌. 2,500 ടണ്‍ കുരുമുളക്‌ ഇറക്കുമതിക്ക്‌ ശ്രീലങ്കയ്‌ക്ക്‌ അനുമതി നല്‍കിയതോടെ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളില്‍ ശ്രീലങ്കന്‍ മുളക്‌ എത്തുന്നുണ്ട്‌. മുഴുത്ത മുളകിനായി ആവശ്യക്കാര്‍ കൂടിയാല്‍ വരും ദിവസങ്ങളില്‍ കുരുമുളകിന്‌ വില കൂടുമെന്നാണ്‌ കയറ്റുമതി വ്യാപാര സമൂഹം നല്‍കുന്ന സൂചന. കൊച്ചിയില്‍ കഴിഞ്ഞ വാരം 136 ടണ്‍ കുരുമുളക്‌ വില്‍പ്പനയ്‌ക്കെത്തി. വാരാന്ത്യ വില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 49,400, ഗാര്‍ബിള്‍ഡ്‌ മുളക്‌ 51,400, പുതിയ മുളക്‌ 48,400 രൂപ. കയറ്റുമതി നിരക്ക്‌ ഇന്ത്യ ഒരു ടണ്‍ കുരുമുളകിന്‌ 6,250, ശ്രീലങ്ക 5,000, വിയറ്റ്‌നാം 3,550, ബ്രസീല്‍ 3,400, ഇന്തോനീഷ്യ 3,600 ഡോളര്‍.

റബറിന്‌ വിലകൂടി. റബര്‍ ആര്‍.എസ്‌.എസ്‌. നാല്‌ ക്വിന്റലിന്‌ 150 രൂപയും, ആര്‍.എസ്‌.എസ്‌. അഞ്ചിന്‌ 250 രൂപയും വിലകൂടി. ഉത്‌പാദന കുറവില്‍ വില്‍പനയ്‌ക്ക്‌ റബര്‍ വരവ്‌ കുറഞ്ഞതോടെയാണ്‌ ടയര്‍ കമ്ബനികള്‍ വില ഉയര്‍ത്തിയത്‌. രാജ്യാന്തര വില ഉയര്‍ന്നതും കമ്ബനികളെ വില ഉയര്‍ത്താന്‍ പ്രേരിപ്പിച്ചു.155 ല്‍ വിറ്റ്‌ നിര്‍ത്തിയ ആര്‍.എസ്‌.എസ്‌. നാല്‌ ടയര്‍ കമ്ബനികള്‍ 158 രൂപ വരെയും ആര്‍.എസ്‌.എസ്‌. അഞ്ച്‌ 153 ല്‍ വിറ്റ്‌ നിര്‍ത്തിയത്‌ ചെറുകിട ടയര്‍ കമ്ബനികള്‍ 156 രൂപ വരെ ആയും വില ഉയര്‍ത്തി വാങ്ങിയിരുന്നു. വാരാന്ത്യം ടയര്‍ കമ്ബനികള്‍ റബര്‍ വില കുറച്ചു. ചൈന അവധിവില ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 134 ല്‍നിന്ന്‌ 140 ആയും, ടോക്കിയോ അവധി 114 ല്‍നിന്ന്‌ 115, തയ്യാര്‍നിരക്കില്‍ ബാങ്കോക്ക്‌ 132 ല്‍നിന്ന്‌ 143 രൂപയായും വാരാന്ത്യം വില ഉയര്‍ത്തി. രാജ്യാന്തരവിലയിലെ ചാഞ്ചാട്ടം തുടര്‍ന്നുകൊണ്ടിരിക്കെയാണ്‌ ടയര്‍ കമ്ബനികള്‍ വാരാന്ത്യം റബര്‍ വില കുറച്ചത്‌. ആര്‍.എസ്‌.എസ്‌. നാല്‌ ക്വിന്റലിന്‌ 15,800 ല്‍നിന്ന്‌ വാങ്ങിയ ടയര്‍ കമ്ബനികള്‍ വാരാന്ത്യം 15,650 രൂപയായി വില കുറച്ചു. ആര്‍.എസ്‌.എസ്‌. അഞ്ച്‌ 15,600 ല്‍ വാങ്ങിയ ചെറുകിട ടയര്‍ കമ്ബനികള്‍ 15,350 രൂപയായി വിലകുറച്ചു.



സ്വര്‍ണത്തിന്‌ ആഗോളതലത്തിലെ വിലക്കയറ്റം ആഭ്യന്തര വിപണിയിലും പ്രകടമായി. ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം) 5 ഡോളര്‍ വില കൂടി. ആഭ്യന്തര വിപണിയില്‍ പവന്‌ 320 രൂപ വില കൂടി. ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ 1,919 ഡോളറില്‍ വിറ്റ്‌ നിര്‍ത്തിയത്‌ വാരാന്ത്യം ഔണ്‍സിന്‌ 1,924 ഡോളറായി വിലകൂടി. ആഭ്യന്തര വിപണിയില്‍ പവന്‌ 43,320 രൂപയില്‍ വിറ്റ്‌ നിര്‍ത്തിയത്‌ 43,240 രൂപവരെ വില കുറഞ്ഞു. വാരാന്ത്യം 43,640 രൂപയായി വിലകൂടി. രൂപയ്‌ക്ക്‌ കനത്ത നഷ്‌ടം. വിനിമയ നിരക്കില്‍ രൂപയ്‌ക്ക്‌ 70 പൈസ നഷ്‌ടം. 82.04 ല്‍നിന്ന്‌ 82.74 ലേക്ക്‌ രൂപ തലകുത്തി വീണു.വെളിച്ചെണ്ണ വില വീണ്ടും ഇടിഞ്ഞു.
കൊപ്ര വിലയില്‍ മാറ്റമില്ല. വെളിച്ചെണ്ണ ക്വിന്റലിന്‌ 100 രൂപയാണ്‌ കുറഞ്ഞത്‌. ഡിമാന്‍ഡ്‌ കുറവാണ്‌. പാമോയിലിനും നല്ല ഡിമാന്‍ഡ്‌ ആയി. ക്വിന്റലിന്‌ 450 രൂപ വില കൂടി. സൂര്യകാന്തി എണ്ണയ്‌ക്കും വില കുറഞ്ഞു. കൊച്ചിയില്‍ കഴിഞ്ഞ വാരം 370 ക്വിന്റല്‍ വെളിച്ചെണ്ണയുടെ മൊത്ത വ്യാപാരം നടന്നു. വാരാന്ത്യ വില വെളിച്ചെണ്ണ മില്ലിങ്‌ ക്വിന്റലിന്‌ 12,500, തയ്യാര്‍ 12,000, കൊപ്ര തെളിവ്‌ ക്വിന്റലിന്‌ 7,800, ഓടെ 7,600 രൂപ. പാമോയില്‍ ക്വിന്റലിന്‌ 8,950 രൂപ. മഴമൂലം ഗുണനിലവാരം കുറഞ്ഞതോടെ തേയിലയ്‌ക്ക്‌ വിലകുറഞ്ഞു. ഇലത്തേയില കിലോയ്‌ക്ക്‌ അഞ്ച്‌ രൂപയും, പൊടിത്തേയില കിലോയ്‌ക്ക്‌ 4 രൂപയും വില കുറഞ്ഞു.
ഡിമാന്‍ഡ്‌ കുറഞ്ഞതോടെ കയറ്റുമതിക്കാരും ആഭ്യന്തര വില്‍പനക്കാരും വില കുറച്ചാണ്‌ വാങ്ങിയത്‌. ഇലത്തേയില 3,22,000 കിലോയും, പൊടിത്തേയില 9,88,000 കിലോയും ലേലത്തില്‍ വില്‍പ്പനയ്‌ക്കെത്തി.

                          https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
SHARE

Author: verified_user