Monday, 24 July 2023

കര്‍ക്കിടകത്തില്‍ മുക്കിടി മരുന്ന്

SHARE
                                       https://www.youtube.com/@keralahotelnews

കര്‍ക്കിടകത്തില്‍ മുക്കിടി മരുന്ന് തയ്യാറാക്കി കഴിയ്ക്കൂ


മുക്കിടി പ്രകൃതിദത്തചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരുന്ന മരുന്നാണ്. ഇത് കര്‍ക്കിടകത്തില്‍ കഴിയ്ക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കൂ.

കര്‍ക്കിടകക്കാലത്ത് ആരോഗ്യ സംരക്ഷണം പണ്ടു കാലം തൊട്ട് തന്നെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന് പ്രതിരോധശേഷി കുറഞ്ഞ ഈ സമയത്ത് രോഗപ്രതിരോധ ശേഷി കൂട്ടുകയെന്നത് തന്നെയാണ് പ്രധാനം. ഇതിനായി വിവിധയിനും ഔഷധസേവകളും മരുന്നു ക്ഞ്ഞിയുമെല്ലാം ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നുണ്ട്. ഇത്തരം പല കൂട്ടുകളും ഇന്നത്തെ കാലത്ത് ആയുര്‍വേദ കടകളില്‍ ലഭ്യമാണ്. കര്‍ക്കിടകക്കാലത്ത് പല ക്ഷേത്രങ്ങളില്‍ പോലും വഴിപാടായി ചെയ്യുന്ന ഒന്നാണ് മുക്കിടി

​ആയുര്‍വേദത്തില്‍ ​
 ​
ആയുര്‍വേദത്തില്‍ രോഗസൗഖ്യത്തിന് പറയുന്ന ഒന്നാണ് മുക്കിടി . മുക്കിടി മരുന്നെന്നും മുക്കുടി എന്നുമെല്ലാം ഇത് അറിയപ്പെടുന്നു . പ്രത്യേക രീതിയിലെ മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒന്നാണിത്. ഇത് കഞ്ഞിരൂപത്തിലും അല്ലാതെ മരുന്ന് രൂപത്തിലുമെല്ലാം കഴിയ്ക്കാം. മുക്കിടിയ്ക്ക് വേണ്ട കൂട്ടുകള്‍ പലപ്പോഴും പലയിടത്തും വ്യത്യസ്തങ്ങളായാണ് തയ്യാറാക്കുന്നത്. ചിലിയടങ്ങളില്‍ ചില വേരുകള്‍ ചേര്‍ത്തും ചിലയിടങ്ങളില്‍ ഇലകള്‍ കൊണ്ടും ഇത് തയ്യാറാക്കുന്നു.


​പല ഇലകളും
 
മുക്കിടി മരുന്ന് നമുക്ക് വിവിധ ഇലകള്‍ ചേര്‍ത്ത് മോരില്‍ തയ്യാറാക്കാവുന്നതാണ്. ഇതിനായി ഇതിന് മുക്കിടി മരുന്ന് വേണം. തുമ്പയില, കാത്തപ്പ, തുളസിയില, പനിക്കൂര്‍ക്കയില, പുളിയാറില തുടങ്ങിയ പല ഇലകളും മുക്കിടിയ്ക്കായി ഉപയോഗിയ്ക്കുന്നു. ചിലയിടങ്ങളില്‍ ഔഷധ സസ്യങ്ങളുടെ വേരുകള്‍ എടുത്ത് ഉണക്കിപ്പൊടിച്ച് ഇത് കഞ്ഞിയില്‍ ഇട്ട് ഉപയോഗിയ്ക്കാം. ഉപയോഗിച്ച് വരുന്നു. ഇത് പലയിടത്തും ഇന്ന് മരുന്നുപൊടിയുടെ രൂപത്തിലും ലഭിയ്ക്കുന്നുണ്ട്. ശുദ്ധമായത് ഉപയോഗിച്ചാലേ ഗുണമുണ്ടാകൂവെന്നതാണ് പ്രധാനം.
O gt
​പനിക്കൂര്‍ക്കയില​

ഇതില്‍ ചേര്‍ക്കുന്ന ഇലകള്‍ പനിക്കൂര്‍ക്കയില, തുളസിയില തുടങ്ങിയ ഇലകള്‍ എല്ലാം തന്നെ രോഗപ്രതിരോധത്തിന് ഏറെ നല്ലതാണ്. കോള്‍ഡ്, പനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഔഷധമാണിത്. വയറിന്റെ ആരോഗ്യത്തിനും ഇവ അത്യുത്തമം തന്നെയാണ്. ശരീരംശുദ്ധീകരിയ്ക്കുന്ന ഇവ ഡീടോക്‌സ് ഗുണങ്ങള്‍ നല്‍കുന്നു. ഇതിനാല്‍ തന്നെ കര്‍ക്കിടത്തിലെ രോഗബാധകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു.

​മോര്

ഇത് തയ്യാറാക്കാന്‍ മോര് വേണം. അധികം പുളിയില്ലാത്തതോ പുളിയുള്ളതോ അല്ല. ഈ ഇലകള്‍ മിക്‌സിയില്‍ അടിച്ചെടുത്ത് ഇതിന്റെ ചാറ് പിഴിഞ്ഞെടുക്കണം. ഇത് മോരില്‍ ചേര്‍ത്തിളക്കി അടുപ്പില്‍ വച്ച് കുറഞ്ഞ തീയില്‍ വേവിയ്ക്കണം. അയമോദകം, ജീരകം, കുരുമുളക് എന്നിവ എടുത്ത് ഇത് മിക്‌സിയില്‍ അടിച്ചെടുത്ത ശേഷം ഇത് അരച്ചെടുക്കുക. ഈ കൂട്ട് മോരു മിശ്രിതത്തില്‍ ഇട്ട് നല്ലതുപോലെ ഇളക്കിച്ചേര്‍ത്ത് ഇത് നല്ലതു പോലെ വെന്ത് പാകമാകുമ്പോള്‍ വാങ്ങിയെടുക്കാം. ഈ മരുന്ന് കഞ്ഞിയില്‍ ചേര്‍ത്തും അല്ലാതെയുമെല്ലാം കഴിയ്ക്കാം.
                             https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user