Friday, 14 July 2023

ഭക്ഷ്യവിഷബാധ തടയുന്നതിന് ഹോട്ടൽ പരിശോധന കർക്കശമാക്കാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ :

SHARE
                                https://www.youtube.com/@keralahotelnews

 കോട്ടയം : ഭക്ഷ്യവിഷബാധ തടയുന്നതിന്റെ ഭാഗമായി ഹോട്ടൽ മേഖലയിൽ കർശന പരിശോധന നടപ്പാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
 മാലിന്യ സംസ്കരണം ശരിയായി നടത്താത്ത ഭക്ഷണശാലകൾക്കെതിരെയും നിയമനടപടിയെടുക്കാൻ ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകി.

കോട്ടയം നഗരസഭ, പനച്ചിക്കാട്, അതിരമ്പുഴ, മീനടം, കടനാട്, വെച്ചൂർ, കറുകച്ചാൽ, മണിമല, പാറത്തോട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകൾ പകർച്ചവ്യാധിക്കെതിരെ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ വകുപ്പ് മേധാവികളുടെ യോഗം നിർദ്ദേശിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഈ പ്രദേശങ്ങളിലെ പ്രദേശസ്ഥാപന അധികാരികളുടെ പ്രത്യേക യോഗം വിളിക്കും.

 1 എൻ 1ന്റെ വ്യാപനം തടയുന്നത് പനി ബാധിച്ച കുട്ടികൾ കുറഞ്ഞത് അഞ്ച് ദിവസം സ്കൂളിൽ പോകുന്നത് ഒഴിവാക്കണമെന്നും ജലദോഷം ഉള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

 ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പറമ്പുകൾ തോട്ടങ്ങൾ എന്നിവയിൽ കൊതുക് വളരുന്നില്ല എന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി.



SHARE

Author: verified_user