എന്നും സാധാരണക്കാരോടൊപ്പം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരിലേക്ക് ഇറങ്ങിച്ചെന്നിരുന്ന ജനകീയ നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. കേരളത്തിലെ ഹോട്ടൽ, റസ്റ്റോറന്റ് മേഖലയോട് സ്വതസിദ്ധമായ രീതിയിൽ ആണ് അദ്ദേഹം ഇടപെട്ടിരുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് ഹോട്ടൽ ഭക്ഷണം ഏകീകരിക്കാനും ഹോട്ടൽ വില സർക്കാർ നിശ്ചയിക്കുന്നതിനും നിയമം കൊണ്ടുവരാനും ഒരു വകുപ്പ് മന്ത്രി ശ്രമിച്ചപ്പോൾ അതിനെതിരെ സംഘടന പണിമുടക്ക് പ്രഖ്യാപിച്ചു, തുടർന്ന് അസോസിയേഷൻ ഈ വിഷയത്തിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം ഭാരവാഹികളുമായി ചർച്ച നടത്തി. സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന നിയമമാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് ബോധ്യപ്പെട്ട അദ്ദേഹം സംഘടനയുമായി ചർച്ച ചെയ്ത ശേഷം മാത്രമേ നിയമം അവതരിപ്പിക്കുകയുള്ളൂ എന്ന് ഉറപ്പ് നൽകുകയും ചെയ്യും. കക്ഷിരാഷ്ട്രീയഭേദമന്യേ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ഈ നേതാവ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. ഹോട്ടൽ മേഖല നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ അദ്ദേഹം സംഘടനയെ സഹായിച്ചു. ആൾക്കൂട്ടങ്ങളുടെ ആരവങ്ങൾക്കിടയിൽ നിന്നാലും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനോടും ഹോട്ടൽ മേഖലയോടും കരുണയും ആർദ്രവും കാണിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയത്തിലെ കരുത്തനായ ജനകീയ നേതാവിന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിന്റെയും അംഗങ്ങളുടെയും അന്ത്യപ്രമാണം അർപ്പിക്കുന്നതായി ജയ്പാൽ പറഞ്ഞു. ആൾക്കൂട്ടങ്ങളുടെ ആരവങ്ങൾക്കിടയിൽ നിന്നാലും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനോടും ഹോട്ടൽ മേഖലയോടും കരുണയും ആർദ്രവും കാണിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയത്തിലെ കരുത്തനായ ജനകീയ നേതാവിന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിന്റെയും അംഗങ്ങളുടെയും അന്ത്യപ്രമാണം അർപ്പിക്കുന്നതായി ജയ്പാൽ പറഞ്ഞു. ആൾക്കൂട്ടങ്ങളുടെ ആരവങ്ങൾക്കിടയിൽ നിന്നാലും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനോടും ഹോട്ടൽ മേഖലയോടും കരുണയും ആർദ്രവും കാണിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയത്തിലെ കരുത്തനായ ജനകീയ നേതാവിന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിന്റെയും അംഗങ്ങളുടെയും അന്ത്യപ്രമാണം അർപ്പിക്കുന്നതായി ജയ്പാൽ പറഞ്ഞു.
കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA ) സംസ്ഥാന പ്രസിഡന്റ്
ജി. ജയപാൽ
ഇന്ന് വൈകുന്നേരം തിരുനക്കര മൈതാനിയിൽ KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ മറ്റ് സംഘടനാ പ്രതിനിധികളും ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിനായി വെയ്ക്കുന്ന കോട്ടയം തിരുനക്കര മൈതാനിയിൽ ഔപചാരികമായി പുഷ്പാർച്ചന നടത്തും.