മൺസൂൺ ഫിലിം
ഫെസ്റ്റിവൽ 24-07-2023 തിങ്കളാഴ്ച്ച മുതൽ 26-07-2023 ബുധനാഴ്ച വരെ.
തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ ഫിലിം ഫെസ്റ്റിവൽ 24-06-2023 ഇന്ന് തിങ്കളാഴ്ച്ച ആരംഭിക്കുന്നു
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെയും എഫ്.എഫ്.എസ്.ഐ.യുടെയും സഹകരണത്തോടെയാണ് മൺസൂൺ ചലച്ചിത്രമേള നടത്തുന്നത്. ബുധനാഴ്ച വരെ തൊടുപുഴ സിൽവർ ഹിൽസ് തീയറ്ററിൽ എല്ലാ ദിവസവും വൈകിട്ട് രണ്ടു പ്രദർശനങ്ങളാണുണ്ടാവുക. ചലച്ചിത്രകാരൻ മൃണാൾ സെന്നിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി രണ്ടു പ്രത്യേക പ്രദർശനങ്ങൾ ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
സ്ത്രീപക്ഷ സിനിമകളുടെ പ്രദർശനങ്ങളും അതിജീവനം പ്രമേയമാക്കിയ സിനിമകളുടെ പാക്കേജുമാണ് ചലച്ചിത്രമേളയിൽ അവതരിപ്പിക്കുന്നത്.തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ പി.ജെ.ജോസഫ് എം.എൽ.എ. മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായിക മിനി ഐ.ജി. പങ്കെടുക്കും. തിങ്കളാഴ്ച്ച വൈകിട്ട് 5.45ന് സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ നിർമിച്ച ഡൈവോഴ്സ് (മലയാളം) മേളയുടെ ഉദ്ഘാടന ചലച്ചിത്രമായി പ്രദർശിപ്പിക്കും. രാത്രി എട്ടുമണിക്ക് തായ് ഇംഗ്ലീഷ് സിനിമയായ 'തേർട്ടീൻ ലൈവ്സ് ന്റെ പ്രദർശനം നടക്കും.
ചൊവ്വാഴ്ച്ച വൈകിട്ട് 5.45ന് ഓസ്കാർ പുരസ്കാരങ്ങൾ നേടിയ അമേരിക്കൻ ചലച്ചിത്രം 'ദി റവനന്റ്' പ്രദർശിപ്പിക്കും. മൃണാൾ സെൻ ജന്മശതാബ്ദിയുടെ ഭാഗമായി രാത്രി 8.30ന് ദേശീയ പുരസ്കാരം നേടിയ ഹിന്ദി ചലച്ചിത്രം 'ബുവൻ ഷോം' പ്രദർശിപ്പിക്കും.
ബുധനാഴ്ച്ച വൈകിട്ട് 5.45ന് മികച്ച സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ 'ബി 32 മുതൽ 44 വരെ' (മലയാളം) എന്ന സിനിമയുടെ പ്രദർശനം നടക്കും. രാത്രി എട്ടിന് മൃണാൾ സെൻ സംവിധാനം ചെയ്ത ദേശീയ പുരസ്കാരം നേടിയ 'എക് ദിൻ അചാനക്' എന്ന ഹിന്ദി സിനിമ സമാപനചലച്ചിത്രമായി പ്രദർശിപ്പിക്കും.
രജിസ്ട്രേഷന് ഫോൺ:
9447753482,9447776524
പത്രസമ്മേളനത്തിൽ ഫിലിം സൊസൈറ്റി ഭാരവാഹികളായ എൻ.രവീന്ദ്രൻ,
എം.എം.മഞ്ജുഹാസൻ, യു.എ.രാജേന്ദ്രൻ,സനൽ ചക്രപാണി,സോളമൻ കെ.ജോർജ് എന്നിവർ പങ്കെടുത്തു.