പാലാ : പാലാ RV പാർക്കിന് സമീപം റിവ്യൂ റോഡ് അരികിൽ പ്രവർത്തിക്കുന്ന കോമളം ഹോട്ടൽ ഉടമ പ്രകാശവും കുടുംബാംഗങ്ങളുമാണ് അധികാരികളുടെ ഭീഷണിയിൽപ്പെട്ട് ജീവിതം ദുരന്തത്തിൽ ആയത്. കഴിഞ്ഞ അര നൂറ്റാണ്ടായി പാലായിൽ ഹോട്ടൽ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്.
പിഡബ്ല്യുഡി അധികാരികൾ നിരന്തരം ഹോട്ടലിൽ വരികയും ഹോട്ടലിന്റെ പുറകവശം പൊളിച്ചു നൽകിയില്ലെങ്കിൽ കടയുടെ മുന്നിലത്തെ ഭൂമിയിൽ മതിൽ കെട്ടി അടക്കുമെന്നും പിന്നീട് യാതൊരുവിധ കച്ചവടവും ചെയ്യാൻ സാധിക്കാത്ത വിധത്തിലാക്കും എന്നും പറഞ്ഞു ഭീഷണിപെടുത്തുകയാണെന്ന് പ്രകാശ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഹോട്ടലിന്റെ പുറകുവശം തകർക്കാൻ നിലവിൽ പാലം പണിക്ക് വേണ്ടി പണിതുകൊണ്ടിരിക്കുന്ന വലിയ ഭീം ഹോട്ടലിന്റെ പുറകുവശത്തേക്ക് തള്ളിയിടാൻ ശ്രമം നടക്കുന്നതായി പ്രകാശവും കുടുംബവും കുറ്റപ്പെടുത്തുന്നു.
പാലായുടെ ഒരു സ്വപ്ന പദ്ധതിയാണ് റിവർ വ്യൂ റോഡ് എക്സ്റ്റൻഷൻ പദ്ധതി
അർഹമായ നഷ്ടപരിഹാരം തന്നാൽ തന്റെ സ്ഥലം മുഴുവൻ വിട്ട് കൊടുക്കാൻ തയ്യാറാണെന്ന് കോമളം ഹോട്ടൽ ഉടമ പ്രകാശ് പറഞ്ഞു
പാർക്ക് ഭാഗത്ത് നിന്ന് കൊട്ടാരമറ്റം വൈക്കം റോഡിലേക്ക് റിവ്യൂ റോഡ് നീട്ടുന്ന ജോലികൾ അന്തിമഘട്ടത്തിൽ നിൽക്കുമ്പോഴാണ് പൊതുമരാമത്ത് വകുപ്പ് പാലാ ഓഫീസിൽ നിന്ന് ഒരു കത്ത് ലഭിച്ചതെന്ന് കടയുടമ പ്രകാശ് പറഞ്ഞു. ഹോട്ടലിന്റെ പിൻഭാഗം പൊളിച്ചു നീക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. നഷ്ടപരിഹാരത്തെക്കുറിച്ച് കത്തിൽ ഒന്നും പറയുന്നുമില്ല. ഹോട്ടൽ പൊളിച്ചു നീക്കിയശേഷം പിന്നീട് നഷ്ടപരിഹാരം നൽകാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് അതിനോട് യോജിക്കാൻ കഴിയില്ലെന്നും ഉപജീവനം മാർഗവും കിടപ്പാടും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നും പ്രകാശ് ആവശ്യപ്പെട്ടു.
ഒരു കിലോമീറ്റർ ദൂരം സ്റ്റാൻഡ് തീരത്ത് കൂടി കോൺക്രീറ്റ് പാലമായാണ് റോഡ് കടന്നുപോകുന്നത് ഇതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് വസ്തു ഉടമകൾക്ക് പ്രതിഫലം നൽകി നിർമ്മാണം തുടങ്ങിയിട്ട് അഞ്ചു വർഷമായി ഇതുവരെ തന്റെ സ്ഥലം ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പ്രകാശ് പറഞ്ഞു. റോഡിന്റെ അലൈൻമെന്റ് തന്റെ ഹോട്ടലിൽ ഇരിക്കുന്ന സ്ഥലം ഉൾപ്പെട്ടിരുന്നില്ല. വശങ്ങളിലുള്ള സ്ഥലങ്ങൾ നിശ്ചയിച്ച പ്രതിഫലം നൽകിയ സർക്കാർ ഏറ്റെടുത്ത ശേഷമാണ് നിർമ്മാണം തുടങ്ങിയത്. നിർമ്മാണത്തിൽ വന്ന പിഴവും മൂല്യമാണ് ഇപ്പോൾ തന്റെ സ്ഥലം ഏറ്റെടുക്കാൻ നോട്ടീസുമായി ഉദ്യോഗസ്ഥർ രംഗത്ത് വന്നതെന്നാണ് പ്രകാശിന്റെ ആക്ഷേപം.
രണ്ടര സെന്റ് ഭൂമിയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത് ഇത് അദ്ദേഹത്തിന്റെ പേരിൽ ഉള്ളതും കരമടയ്ക്കുന്നതും ആണ്. ഇതിൽ ഒന്നര സെറ്റിൽ കൂടുതൽ ഇപ്പോൾ നഷ്ടപ്പെടുകയും ഹോട്ടൽ പൂട്ടുന്ന അവസ്ഥയിലുമാണ്. ഇത് സംബന്ധിച്ച് സ്ഥലം എംഎൽഎ മുഖ്യമന്ത്രി റവന്യൂ പൊതുമരാമത്ത് മന്ത്രിമാർ പൊതുമരാമത്ത് എക്സ് എൻജിനീയർ മനുഷ്യവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുകയും പാലാ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. കോടതി നിർദേശപ്രകാരം കമ്മീഷൻ സ്ഥലം സന്ദർശിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടുള്ളതായി പ്രകാശ് പറഞ്ഞു. കുടുംബാംഗങ്ങൾ ആയ പി എസ് രാജു ഗോപി അമ്പാട്ട് വയലിൽ ഗീതാ സുഭാഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.