ഡീസൽ എഞ്ചിൻ പൊളിയാണ്; മികച്ച മൈലേജ് നൽകുന്ന വില കുറഞ്ഞ ഡീസൽ കാറുകൾ പരിചയപ്പെടാം
ടാറ്റ ആൾട്രോസ്
ടാറ്റ ആൾട്രോസ് ഹാച്ച്ബാക്കിൽ 1.5 ലിറ്റർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണുള്ളത്. 88.78 ബിഎച്ച്പി പവറും 200 എൻഎം ടോർക്കും ഈ എഞ്ചിൻ നൽകുന്നു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്ക് കൂടിയാണിത്.
മഹീന്ദ്ര ബൊലേറോ നിയോ
മഹീന്ദ്ര ബൊലേറോ നിയോ 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുമായി വരുന്നു. 98.6 ബിഎച്ച്പി പീക്ക് പവറും 260 എൻഎം പീക്ക് ടോർക്കും നൽകുന്ന ഈ വാഹനം 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്നു.
മഹീന്ദ്ര ബൊലേറോ
പരുക്കൻ ബിൽഡ് ക്വാളിറ്റിയും കരുത്തൻ എഞ്ചിനുമുള്ള മികച്ച വാഹനമാണിത്. 75 ബിഎച്ച്പി പവറും 210 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര ബൊലേറോയിലുള്ളത്.
മഹീന്ദ്ര XUV300
മഹീന്ദ്ര XUV300ന് കരുത്ത് നൽകുന്നത് 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ്. 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് എഎംടി യൂണിറ്റും ഈ വാഹനത്തിൽ ലഭ്യമാണ്.
കിയ സോനെറ്റ്
കിയ സോനെറ്റ് ഡീസൽ വേരിയന്റുകൾക്ക് കരുത്ത് നൽകുന്നത് 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ്. ഈ എഞ്ചിൻ 114 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.
ഹോണ്ട അമേസ്
ഹോണ്ട അമേസ് ഡീസൽ മോഡൽ 79.12 ബിഎച്ച്പി പവറും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന അമേസ് 24.7 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു.
ഹ്യുണ്ടായ് വെന്യു
ഹ്യുണ്ടായ് വെന്യു എസ്യുവിയിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണുള്ളത്. 98.63 ബിഎച്ച്പി പവറും 240 എൻഎം ടോർക്കും ഉണ്ട്. 18 കിലോമീറ്റർ വരെ മൈലേജാണ് ഈ വാഹനം നൽകുന്നത്.