ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഒരാൾ മരിച്ചു
കുളു: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കുളു ജില്ലയിലെ കയാസ് ഗ്രാമത്തിലാണ് പുലർച്ചെ നാല് മണിയോടെ മേഘവിസ്ഫേടനമുണ്ടായതെന്ന് ജില്ലാ എമർജൻസി ഓപമറഷൻസ് സെന്റർ വ്യക്തമാക്കി.
ഒരു വാഹനത്തിലുണ്ടായിരുന്നവരാണ് അപകടത്തിൽപെട്ടത്.
വാഹനത്തോടൊപ്പം ഇവർ ഒഴുകിപ്പോകുകയായിരുന്നു. ചൻസാരി സ്വദേശി ബാദൽ ശർമ്മ ആണ് മരിച്ചത്. ബദോഗി സ്വദേശി ഖേം ചന്ദ്, ചൻസാരി സ്വദേശികളായ സുരേഷ് ശർമ്മ, കപിൽ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഹിമാചലിൽ ശക്തമായ മഴ മുതൽ അതിതീവ്രമായ മഴ വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.