Sunday, 23 July 2023

ഭക്ഷ്യ സുരക്ഷാ അനുമതിയിലെ വ്യാജ വെബ്സൈറ്റുകൾ; വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ

SHARE
                                          https://www.youtube.com/@keralahotelnews

എറണാകുളം : ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെ നിയമപരമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് ഐഎഎസ് പറഞ്ഞു.

വ്യാജ വെബ്സൈറ്റുകൾ വഴി ലൈസൻസിന് അപേക്ഷിക്കരുതെന്നും, യഥാർത്ഥ വെബ്സൈറ്റാണെന്ന് സ്ഥീരികരിച്ചതിന് ശേഷം മാത്രമേ വിവരങ്ങൾ കൈമാറാവുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വാട്സ് ആപ്പ് ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ അറിയിച്ചു.
                        https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user