2027 ലോകകപ്പിന് ശേഷം ദ്വിരാഷ്ട്ര പരമ്പരകൾ നിർത്തുന്നു
ലണ്ടൻ ഏകദിന ക്രിക്കറ്റ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഒരുങ്ങി ക്രിക്കറ്റിലെ നിയമ നിർമാതാക്കളായ മാർലിൻ (ക്രിക്കറ്റ് ക്ലബ്ബ് (എ സിസി), 2027 ലെ ഏകദിന ലോകകപ്പിനുശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് എംസിസി നിർദേശിച്ചു. അടുത്തിടെ ഇംഗ്ലണ്ടിലെ ലോർഡ്സിൽ നടന്ന എംസിസിയുടെ 13 അംഗ ലോക ക്രിക്കറ്റ് കമ്മിറ്റി (ഡബ്ല്യൂസിസി) യോഗത്തിലാണ് തീരുമാനം. ഓരോ ലോകകപ്പിനും തൊട്ടു മുൻപുള്ള വർഷങ്ങളിൽ ഒഴികെ വിഷം പരമ്പരകൾ ഒഴിവാക്കണമെന്ന്എംസിസി നിർദേശിച്ചു. ലോകമെമ്പാടും ട്വന്റി20 ആഭ്യന്തര ഫ്രാഞ്ചൈസി ലീഗുകൾ വർധിച്ചതു കണക്കിലെടുത്താണ് പാനലിന്റെ നിർദേശം
“ഐസിസി ലോകകപ്പിൽ അല്ലാതെ പുരുഷന്മാരുടെ രാജ്യാന്തര ഏകദിന മത്സരങ്ങളുടെ പ്രസക്തി സമിതി ചോദ്യം ചെയ്തു. 2027 ഐസിസി പുരുഷ ലോകകപ്പിനു ശേഷം ഏകദിന മത്സരങ്ങൾ ഗണ്യമായി കുറയ്ക്കാൻ ശുപാർശ ചെയ്തു.''- എംസിസി അതിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ഏകദിന ക്രിക്കറ്റ് കുറയ്ക്കുന്നതിലൂടെ ക്രിക്കറ്റിന്റെ നിലവാരം വർധിക്കുകയും ആഗോള ക്രിക്കറ്റിൽ കൂടുതൽ സമയം ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.