എറണാകുളം : ചാവേർ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ. പുറത്തിറക്കി. റഷ് മോർ മലനിരകളെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്.
അമേരിക്കയിലെ നാല് രാഷ്ട്രത്തലവൻമാരുടെ മുഖം കുത്തിവെച്ച റഷ് മോർ മലനിരക്കുകളെ ഓർമിപ്പിക്കുന്ന വിധമാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്
ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കുഞ്ചാക്കോ ബോബനും ആന്റണി വർഗീസും അർജുൻ അശോകനും ആണ് ഫസ്റ്റ് ലുക്കിലുള്ളത്. പാറപോലെ ഉറച്ച നിശ്ചയദാർഢ്യതോടുകൂടിയുള്ള മുഖഭാവങ്ങളോടെയാണ് മൂവരും നിൽക്കുന്ന പോസ്റ്റർ. സൂപ്പർ ഹിറ്റ് ചിത്രമായ അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്താനായി ഒരുങ്ങുകയാണ്.
ചാവേറിലെ കുഞ്ചാക്കോ ബോബന്റെ മാസ് ലുക്ക് നേരത്തെ തന്നെ ചർച്ചയായിരുന്നു. അശോകൻ എന്ന പെരിൽ ഉള്ള കഥാപാത്രം ആണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ വരുന്നത്.പറ്റെ വെട്ടിയ മുടിയും കട്ട താടിയും കലിപ്പ് നോട്ടുമായിട്ടാണ് അശോകനായി ചാക്കോച്ഛന്റെ വേഷപ്പകർച്ച.