CRPF soldiers injured in accident: എട്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു.കശ്മീരിലെ സിന്ധ് നദിയിലേക്ക് വാഹനം മറിഞ്ഞാണ് അപകടം.
CRPF soldiers injured in accident: സോൻമാരഗിലെ നീൽഗ്രാ ബാൽട്ടലിന് സമീപം സിന്ധ് നദിയിലേക്ക് വാഹനം മറിഞ്ഞ് എട്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റ ജവാന്മാരെ വൈദ്യസഹായത്തിനായി ബാൽട്ടാൽ ബേസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ ഔദ്യോഗിക പ്രസ്താവന പ്രകാരം ബാൽട്ടലിലേക്ക് പോകുകയായിരുന്ന സിആർപിഎഫ് വാഹനം റോഡിൽ നിന്ന് തെന്നി സിന്ധ് നദിയിലേക്ക് വീഴുകയായിരുന്നു.
അപകട കാരണം സംബന്ധിച്ച് അന്വേഷിണം നടന്നു വരികയാണെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അതേസമയം, പരിക്കേറ്റ സിആർപിഎഫ് ജവാന്മാർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കിന്റെ സ്വഭാവവും തീവ്രതയും ഇനിയും കണ്ടെത്താനായിട്ടില്ല.