കൊച്ചിയിലെ ഹോട്ടലിൽ മദ്യപിച്ചെത്തിയ വിദ്യാർഥികളുടെ താണ്ഡവം . ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റസ്റ്റോറന്റിലാണ് അനിഷ്ടസംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികൾ പരസ്യമായി വീണ്ടും ഹോട്ടലിന്റെ അകത്തുവെച്ച് മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി.
സംഘർഷത്തെ തുടർന്ന് വിദ്യാർഥികൾ ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയെറിഞ്ഞു . താൽ ഹോട്ടലിന്റെ എൻട്രൻസിൽ തന്നെയുള്ള ഓപ്പൺ കിച്ചൻ ആയതിനാൽ സമയത്ത് പാചകം ചെയ്തുകൊണ്ടിരുന്ന ഫുഡ് ഐറ്റം എല്ലാം തന്നെ വേസ്റ്റ് ആയി , ഉടമയ്ക്ക് വൻ നഷ്ടം സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിഖ്, ഇസ്മായിൽ, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേരളാ ഹോട്ടൽ ന്യൂസിന് ലഭിച്ചിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് തുടർനടപടി സ്വീകരിക്കുക.