നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് പച്ചക്കായ. പൊട്ടാസ്യത്തിന്റെ കലവറ. മാത്രമല്ല ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് പച്ചക്കായ.
എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ആണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.ഇതിലുള്ള മഗ്നീഷ്യം എല്ലിനും പല്ലിനു ബലവും ഉറപ്പും നൽകുന്നതിന് മുന്നിലാണ്.മസിലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നല്ല രീതിയിൽ ദഹനം നടക്കാനും പച്ചക്കായ സഹായിക്കുന്നു.
ശരീരത്തിലെയും രക്തത്തിലെയും മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നതിനും മുന്നിലാണ് വാഴക്കായ. അമിതഭാരം കുറയ്ക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പച്ചക്കായ സഹായിക്കുന്നു. ഇതിലുള്ള പൊട്ടാസ്യവും മിനറൽസും ഹൃദയത്തിന്റെ സംരക്ഷിക്കുന്നു.
ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നോക്കാം.
5 പച്ചക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്ത് 10 മിനിറ്റ് കുക്കറിൽ വച്ച് വേവിക്കുക. 10 മിനിറ്റ് വേവിച്ചതിനുശേഷം പച്ചക്കായ നല്ലതുപോലെ ഉടച്ചെടുക്കണം ശേഷം ചെറിയുള്ളി പച്ചമുളക് (കാന്താരിയും ഉപയോഗിക്കാം) ചതച്ച് ( കപ്പ പുഴുക്ക് ഉണ്ടാക്കുന്നതുപോലെ തന്നെ ) നന്നായി ഇളക്കി നമുക്ക് കഴിക്കാം,കറികൾ ഇല്ലാതെയും ഇത് കഴിക്കാം.