Wednesday, 26 July 2023

സൈലൻ്റ് ഹാർട്ട് അറ്റാക്ക് നിസാരകാരനല്ല, ചെറിയ ലക്ഷണങ്ങൾ പോലും ശ്രദ്ധിക്കണം

SHARE
                         https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

സൈലൻ്റ് ഹാർട്ട് അറ്റാക്ക് നിസാരകാരനല്ല, ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്

ഏത് പ്രായത്തിലുള്ളവർക്കും ഹൃദയാഘാതം ഉണ്ടാകാം. പണ്ട് കാലങ്ങളിൽ പ്രായമായവർക്ക് മാത്രമാണ് ഹൃദയാഘാതം കണ്ടു വന്നിരുന്നതെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും ഹൃദയാഘാതം ഉണ്ടാകാറുണ്ട്. 

ഹൃദയാഘാതം അഥവ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് എല്ലാവർക്കും പേടിയുള്ള കാര്യമാണ്. ചിലർക്ക് ലക്ഷണങ്ങളോടെയും മറ്റ് ചിലർക്ക് ലക്ഷണങ്ങളൊന്നും ഇല്ലാതെയുമൊക്കെ ഹൃദയാഘാതം ഉണ്ടാകാറുണ്ട്. പൊതുവെ സൈലൻ്റ് ഹാർട്ട് അറ്റാക്കിനെ വളരെയധികം പേടിക്കേണ്ടത് ഏറെ പ്രധാനമാണ്. ലക്ഷണങ്ങളൊന്നുമില്ലാതെയോ അല്ലെങ്കിൽ ചെറിയ ലക്ഷണങ്ങളോടെയോ ഉണ്ടാകുന്നതാണ് സൈലൻ്റ് ഹാർട്ട് അറ്റാക്ക്. ഹൃദയ പേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നത് മൂലം ഹൃദയ ധമനികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ഹൃദയാഘാതം.

എങ്ങനെ തിരിച്ചറിയാം


ഹൃദയ വാൽവുകളിലെ പ്രശ്നങ്ങളും അതിൻ്റെ ലക്ഷണങ്ങളെയും ചികിത്സയെക്കുറിച്ചും ഡോക്ടർ പറയുന്നു
ഹൃദയ വാൽവുകളിലെ പ്രശ്നങ്ങളും അതിൻ്റെ ലക്ഷണങ്ങളെയും ചികിത്സയെക്കുറിച്ചും ഡോക്ടർ പറയുന്നു

സൈലൻ്റ് അറ്റാക്ക് എങ്ങനെ ബാധിക്കും

ഹൃദയ ഭാഗത്തേക്ക് ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണ് ഹൃദയാഘാതം. സ്ത്രീകളിലാണ് കൂടുതലും നിശബ്ദ ഹൃദയാഘാതം കണ്ടുവരുന്നത്. സാധാരണ ഹാർട്ട് അറ്റാക്ക് പോലെ തന്നെ സൈലൻ്റ് ഹാർട്ട് അറ്റാക്കും ആരോഗ്യത്തിന് ഹാനികരമാണ്. ഹൃദയത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കാനും സൈലൻ്റ് ഹാർട്ട് അറ്റാക്കിന് കഴിയും. മാത്രമല്ല സൈലൻ്റ് അറ്റാക്കിന് നെഞ്ചിന് കഠിനമായി വേദനയുണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം.

പ്രധാന ലക്ഷണങ്ങൾ

നെഞ്ചിൽ അസ്വസ്ഥതയും ചെറിയ ഭാരവും ഉണ്ടാകുന്നത് സൈലൻ്റ് അറ്റാക്കിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. ക്ഷീണം, ദഹനക്കേട്, ഉറക്കത്തിൽ വിയർത്ത് എഴുന്നേൽക്കുക, ഓക്കാനം, ഛർദ്ദി എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളായിരിക്കാം. നെഞ്ചിന് അകത്ത് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ ശ്വാസമുട്ടലും ക്ഷീണവും ഉണ്ടാകുന്നതും ഒരു ലക്ഷണമാണെന്ന് പറയാം.

രോഗം കൂടുതലായി കാണപ്പെടുന്നത്

പൊതുവെ വ്യായാമം അധികം ചെയ്യാത്തവർ, കൊളസ്ട്രോൾ ഉള്ളവർ, പുകവലിക്കുന്നവർ, പ്രായമായവർ, കുടുംബപരമായി ഹൃദയാഘാത സാധ്യതയുള്ളവർ എന്നിവർക്കാണ് ഈ രോഗം കാണപ്പെടുന്നത്. സൈലൻ്റ് അറ്റാക്കിൻ്റെ ദൈർഘ്യം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണാൻ ശ്രമിക്കുക. വൈദ്യ സഹായം തേടുന്നത് പ്രശ്നം ഗുരുതരമാകാതിരിക്കാൻ സഹായിക്കും.

                                   https://www.youtube.com/@keralahotelnews

SHARE

Author: verified_user