Sunday, 16 July 2023

നെഹ്റുട്രോഫി വള്ളംകളി നടത്തിപ്പിന് 2.13 കോടിയുടെ ബജറ്റ്

SHARE


ആലപ്പുഴ: ആഗസ്റ്റ് 12ന് പുന്നമട കായലിൽ നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി ജലോത്സ വത്തിന് 2,13,80,000 രൂപയുടെ ബജറ്റ്.

ബോട്ട് റേസ് കമ്മിറ്റിയുടെ ചെയർമാൻ കൂടി യായ കലക്ടർ ഹരിത വി. കുമാറിന്റെ അധ്യ ക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാ ളിൽ കൂടിയ ബോട്ട് റേസ് കമ്മിറ്റിയുടെ എക് സിക്യൂട്ടിവ് കമ്മിറ്റിയുടെയും ജനറൽ ബോ ഡിയുടെയും യോഗമാണ് ബജറ്റ് അംഗീകരിച്ചത്.

ഈ വർഷത്തെ പ്രതീക്ഷിത വരവും ചെലവു കളും യോഗത്തിൽ ചർച്ചനടത്തി. 2.13 കോ ടിയുടെ വരവും ചെലവും കണക്കാക്കിയാണ് ബജറ്റ്. സംസ്ഥാന സർക്കാറിന്റെ ഗ്രാന്റായ ഒരുകോടി ഉൾപ്പെടെയാണിത്. വിവിധ സബ് കമ്മിറ്റികളുടെ ബജറ്റും അവതരിപ്പിച്ചു. ബോ ട്ട് ക്ലബുകൾക്കുള്ള ബോണസും ഉടമകൾ ക്കുള്ള മെയിന്റനൻസ് ഗ്രാന്റും 10 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതായി പി.പി. ചി ത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ബോണ സായി 80 ലക്ഷം രൂപ, മെയിന്റനന്റസ് ഗ്രാന്റാ യി 15 ലക്ഷം രൂപ, ഇൻഫ്രാസ്ട്രക്ചർ കമ്മി റ്റിക്ക് 50ലക്ഷം രൂപ, കൾചറൽ കമ്മിറ്റിക്ക് ഏ ഴുലക്ഷം രൂപ, പബ്ലിസിറ്റി കമ്മിറ്റിക്ക് അഞ്ചു ലക്ഷം എന്നിങ്ങനെയാണ് തുക വകയിരു ത്തിയത്. എ.എം. ആരിഫ് എം.പി, എം.എ ൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ.തോമസ്, എൻ.ടി.ബി. ആർ സെക്രട്ടറി സബ്കലക്ടർ സൂരജ് ഷാ ജി, നഗരസഭ വൈസ് ചെയർമാൻ പി.എസ്. എം. ഹുസൈൻ, മുൻ എം.എൽ.എ കെ.കെ. ഷാജു എന്നിവർ സംസാരിച്ചു.സുവനീർ കമ്മിറ്റി കൺവീനർ എ.ഡി.എം എസ്. സന്തോഷ്കുമാർ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ എം.സി. സജീവ്കുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.എസ്. സുമേഷ് തുടങ്ങിയവർ വിവിധ സബ് കമ്മിറ്റികളുടെ പ്രതീക്ഷിത ചെലവ് അവതരിപ്പിച്ചു.

വള്ളങ്ങളുടെ രജിസ്ട്രേഷൻ 19 മുതൽ

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് മു ന്നോടിയായ വള്ളങ്ങളുടെ രജിസ്ട്രേഷൻ ഈമാസം 19 മുതൽ 25 വരെ നടത്തും. ചു ണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് തിരി ച്ചറിയൽ കാർഡ് നൽകുന്നതിനുള്ള ഫോറം രജിസ്ട്രേഷനും സബ് കലക്ടറുടെ ഓഫിസി ൽനിന്ന് വിതരണം ചെയ്യും.
                                    https://www.youtube.com/@keralahotelnews

      
                        https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user