ബംഗളൂരു :റിലയൻസ് ഗ്രൂപ്പ്, ചെയർമാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ ജനിതക മാപ്പിംഗ് രംഗത്തേക്കും കടക്കുന്നു.
ഈ രംഗത്തെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുകയും ഇന്ത്യൻ വിപണിയിൽ വ്യാപകമാക്കുകയുമാണ് ലക്ഷ്യം.
ഊർജ മേഖലിയലും ഇ-കൊമേഴ്‌സ് രംഗത്തുമൊക്കെയുള്ള കമ്പനി രണ്ട് ആഴ്ചക്കുള്ളിൽ 12,000 രൂപയുടെ ജീനോം സീക്വൻസിംഗ് ടെസ്റ്റ് കിറ്റ് പുറത്തിറക്കും.
ഉൽപ്പന്നം വികസിപ്പിച്ചത് സ്‌ട്രാൻഡ് ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2021-ൽ ആണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം ഏറ്റെടുത്തത്. ഇപ്പോൾ 80 ശതമാനം ഉടമസ്ഥതയും റിലയൻസിനാണ്.
ജനിതിക പരിശോധനയിലൂടെ, ക്യാൻസർ, ഹൃദയ, ന്യൂറോ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത തിരിച്ചറിയാനും പാരമ്പര്യമായി ലഭിക്കുന്ന ജനിതക വൈകല്യങ്ങളും മറ്റ് രോഗങ്ങളും തിരിച്ചറിയാനും കഴിയും.
താങ്ങാനാവുന്ന വിലയിൽ പരിശോധന ലഭ്യമാക്കുന്നത് രാജ്യത്തെ ആരാഗ്യമേഖലക്കും മുതൽക്കൂട്ടാകും.
ഇന്ത്യയിലെ 1,400 കോടി ജനങ്ങൾക്ക് താങ്ങാനാവുന്ന വ്യക്തിഗത ജീൻ-മാപ്പിംഗ് കൊണ്ടുവരുന്നതിനുള്ള പദ്ധതി ഈ രംഗത്തെ കമ്പനിയുടെ നിർണായകമായ ചുവടുവയ്പ് കൂടിയാണ്.
മരുന്നുകൾ വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധത്തിന് സഹായിക്കുന്ന ഡാറ്റ ശേഖരണത്തിനും പദ്ധതി സഹാകരമാകും.
2023-ൻെറ തുടക്കം മുതൽ മുകേഷ് അംബാനിയുടെയും ആസ്തി ഇടിഞ്ഞിരുന്നു. ഉപഭോക്തൃ, ഡിജിറ്റൽ സേവനങ്ങളിൽ ഒതുങ്ങാതെ മറ്റ് വളർച്ചാ സാധ്യതകളുള്ള മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിക്കുകയാണ് അദ്ദേഹം.
Reliance Genetic Mapping:ജനിതിക രോഗങ്ങൾ തിരിച്ചറിയാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും സഹായിക്കുന്ന ജീനോം മാപ്പിങ് താങ്ങാനാവുന്ന നിരക്കിൽ റിലയൻസ് ഇന്ത്യയിൽ ലഭ്യമാക്കും. 12,000 രൂപയുടെ കിറ്റുകൾ ഉടൻ പുറത്തിറക്കും
2006- ൽ റീട്ടെയിലിലേക്കും 2016 ൽ ടെലികമ്മ്യൂണിക്കേഷനിലേക്കും പ്രവേശിച്ചതിന് ശേഷം സമാനമായ ഒരു ഡിസ്റപ്ഷന് കൂടിയാണ് മുകേഷ് അംബാനി തയ്യാറെടുക്കുന്നത്.
ആഗോള തലത്തിലെ ജനിതക പരിശോധനാ വിപണിയുടെ മൂല്യം 2019 ൽ 1270 കോടി ഡോളറായിരുന്നു, 2027 ഓടെ ഇത് 2,130 കോടി ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഈ രംഗത്ത് ഇന്ത്യയിൽ ലഭ്യമായ മറ്റ് പരിശോധനാ നിരക്കുകളേക്കാൾ 86 ശതമാനം കിഴിവിൽ ആണ് പരിശോധന ഇന്ത്യയിൽ ലഭ്യമാക്കാൻ ഒരുങ്ങുന്നത്.
ടെസ്റ്റിക് കിറ്റ് ഉപയോഗിച്ച് രണ്ട് തുള്ളി രക്ത സാമ്പിൾ കൊണ്ട് വീട്ടിൽ തന്നെ പരിശോധന നടത്താം.