Tuesday, 6 June 2023

കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

SHARE

KHRA ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പരിസ്ഥിതി ദിനത്തിൽ വളരെ മികച്ച പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ട്  കാഞ്ഞിരപ്പള്ളി, ,ചങ്ങനാശ്ശേരി,ഏറ്റുമാനൂർ, കോട്ടയം, പാലാ എന്നീ യൂണിറ്റുകൾക്ക്, KHRA യും പരിസ്ഥിതി സൗഹാർദത്തിന് ഊന്നൽ നൽകുന്ന പ്രവർത്തികളിൽ പങ്കാളികളായി. KHRA എന്ന സംഘടന  എപ്പോഴും വ്യക്തമായ ഒരു ലക്ഷ്യം മുന്നിൽകണ്ടാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. കോട്ടയം ജില്ലയിലെ ഇന്നത്തെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ്, പരിസ്ഥിതി വകുപ്പ്, പോലീസ് ഡിപ്പാർട്ട്മെന്റ് എന്നീ വകുപ്പുകളെ സഹകരിപ്പിക്കാനും യൂണിറ്റ് ഭാരവാഹികൾക്ക് അവരുമായി കൂടുതൽ ബന്ധം സ്ഥാപിച്ച് അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊഷ്മളമാക്കുവാനുള്ള സാഹചര്യം  ഇത്തരം പ്രവർത്തനത്തിലൂടെ സാധിക്കും എന്നതിന് യാതൊരു സംശയവുമില്ല  . സാമൂഹിക പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടു നിൽക്കുന്ന സംഘടന ഇന്ന് മറ്റൊരു മാതൃകയാണ് തെളിയിച്ചത്. എല്ലാവർക്കും
കോട്ടയം യൂണിറ്റ് :
 കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇൻഡോർ പ്ലാന്റുകൾ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം , ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി നിർവഹിച്ചു. കോട്ടയം ഡി വൈ എസ് പി കെ.ജി അനീഷ് വ്യക്ഷത്തെകൾ വിതരണം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി വൃക്ഷത്തെകൾ ഏറ്റുവാങ്ങി. 

സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എക്സി. എഞ്ചിനീയർ ബി. ബിജു, ആർ എം ഒ ഡോ. അരവിന്ദ്, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം പി.കെ. ആനന്ദക്കുട്ടൻ, കെ എച്ച് ആർ എ ജില്ലാ പ്രസിഡന്റ് എൻ. പ്രതിഷ് ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് മത്തായി, യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി പ്രമി കരിമ്പുംകാലാ, അനിയൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. ഇതോടൊപ്പം തന്നെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഏറ്റുമാനൂർ പി എച്ച് സെന്റർ,പാലാ മരിയൻ സെന്റർ രാമപുരംഗവൺമെന്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലും ചെടികൾ വച്ച് മനോഹരമാക്കി.

 പ്രോഗ്രാം വീഡിയോ കാണുവാൻ  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

                              https://youtube.com/shorts/W2JPxSt7S38?feature=share


 കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് പരിസ്ഥിതി ദിനം ആഘോഷിച്ചു .

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ KHRA സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗവ : ചീഫ് വിപ്പ് ഡോ:എൻ ജയരാജ് എം എൽ എ ഉൽഘാടനം ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ എൻ ശാന്തി ചെടികൾ എറ്റ് വാങ്ങി.ആർ എം ഒ ഡോ രേഖാ ശാലിനി. ഡോ നിഷ കെ മെയ്തീൻ KHRA യൂണിറ്റ് പ്രസിഡണ്ട് ശ്രീ ഷാഹുൽ ഹമീദ് വാർഡ് മെമ്പർ ശ്രീ ആന്റണി മാർട്ടിൽ സെക്രടറി റെജി കാവുങ്കൽ എന്നിവർ പ്രസംഗിച്ചു



 ചങ്ങനാശ്ശേരി യൂണിറ്റ് :

  ഒരു കുട്ടിക്ക് ഒരു മരം എന്ന പദ്ധതിക്ക് ചങ്ങനാശേരിയിൽ തുടക്കം കുറിച്ചു കൊണ്ടാണ് KHRA ചങ്ങനാശ്ശേരി യൂണിറ്റിൽ നൂറോളം തൈകൾ എത്തിച്ചുകൊണ്ട്  ജില്ലാ പ്രസിഡണ്ട് ശ്രീ എൻ പ്രതീഷ് ചങ്ങനാശ്ശേരി യൂണിറ്റിൽ പരിസ്ഥിതി ദിനം ആചരിച്ചത്. ജില്ലാ സെക്രട്ടറി ശ്രീ കെ കെ ഫിലിപ്പ് കുട്ടിപദ്ധതി ഉദ്ഘാടനം ചെയ്തു. പൊലൂഷൻ ബോർഡ് എൻജിനീയർശ്രീ ബി ബിജു,മെഡിക്കൽ സൂപ്രണ്ടിന് വൃക്ഷത്തൈ കൈമാറി.യൂണിറ്റ് പ്രസിഡൻറ് ശ്രീ പി എസ് ശശിധരൻ സെക്രട്ടറി എ കെ ബഷീർ ജോയിൻ സെക്രട്ടറിവർഗീസ് ചെറിയാൻ മറ്റു ഹോട്ടൽ ഉടമകളും ചടങ്ങിൽ പങ്കെടുത്തു ഈ ചടങ്ങിൽ പങ്കെടുത്തു.
 ഏറ്റുമാനൂർ യൂണിറ്റ് :

 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് KHRA ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം നടത്തിയ പ്രോഗ്രാം  ഏറ്റുമാനൂർ യൂണിറ്റിനെ സംബന്ധിച്ചിടത്തോളം മികച്ച രീതിയിൽ തന്നെ നടത്താൻ സാധിച്ചു.ഹോസ്പിറ്റലിൽ ഹെൽത്ത്‌ ഡിപ്പാർട്ട്മെന്റ് എല്ലാവരെയും പരിചയപ്പെടാനും അവർക്കിടയിൽ നല്ലൊരു മതിപ്പ് നേടിയെടുക്കാനും ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു. യൂണിറ്റ് പ്രസിഡന്റ് ജേക്കബ്, യൂണിറ്റ് സെക്രട്ടറി ബോബി കേറ്റര്‍ യൂണിറ്റിലെ മറ്റ് നേതാക്കന്മാരും, മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.
  ഏറ്റുമാനൂർ നടന്ന ചടങ്ങുകളുടെ വീഡിയോ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക 
KHRA പാലാ  യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജിന്റെ നേതൃത്വത്തിൽ  ലോക പരിസ്ഥിതി ദിനം ആചരിച്ചു യൂണിറ്റിലെ മുഴുവൻ സോണുകളിലും വൃക്ഷത്തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ദിനത്തോടൊപ്പം " BEAT THE PLASTIC "  പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുവാനും, പ്രകൃതിക്കിണങ്ങുന്ന വസ്തുക്കളുടെ ഉപയോഗത്തിൽ ശ്രദ്ധിക്കാനും, മരിയ സദനം പാലായിൽ വെച്ച് KHRA സീനിയർ നേതാക്കന്മാരും, മെമ്പർമാരും,രാഷ്ട്രീയ നേതാക്കളും, ഡോക്ടർമാരും നഴ്സുമാരും, ടീച്ചർമാരും, വിദ്യാർത്ഥി സംഘടന പ്രവർത്തകരും  പ്രതിജ്ഞ എടുത്തു കൊണ്ട്  പരിസ്ഥിതി ദിനം ആചരിച്ചു. ഇരുപതോളം വൃക്ഷത്തൈകൾ 
 മരിയ സദനം റീഹബലിറ്റേഷൻ സെന്ററിൽ നടുകയുണ്ടായി അതിനുശേഷം വിവിധ സോണുകളിലായി പാലാ യൂണിറ്റിൽ വൃക്ഷത്തൈകൾ നട്ടു. പ്രസ്തുത ചടങ്ങിൽ വാർഡ് കൗൺസിലർ ബൈജുകൊല്ലംപറമ്പൻ, മരിയ സദനം ഡയറക്ടർ സന്തോഷ് ചേട്ടൻ ആൻഡ് ഫാമിലി യൂണിറ്റ് രക്ഷാധികാരി  ദേവസ്യ, എം ടി ദേവസ്യ മണിമല , സാജൻ അങ്കിൾസ്  കേരള ഹോട്ടൽ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിപിൻ തോമസ്, സൂരജ് അപ്പൂസ് ഫുഡ്, ജയറാം ശ്രീരാം അമ്പാടി ഹിമാലയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
  പാലാ യൂണിറ്റ് :

 ലോക പരിസ്ഥിതി ദിന പ്രതിജ്ഞ 

എൻറെ നാടിനോടും സമൂഹത്തോടും
ഞാൻ ജീവിക്കുന്ന പരിസ്ഥിതിയോടും
ജീവൻറെ ഉറവിടമായ ഭൂമിയോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ,
കത്തിക്കുകയോ വലിച്ചെറിയുകയോ ഇല്ല എന്ന്
ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു,
ഞാനോ എൻറെ കുടുംബാംഗങ്ങളോ ഉത്പാദിപ്പിക്കുന്ന ഖരമാലിന്യം പൊതു സ്ഥലത്തേക്ക് വലിച്ചെറിയാതെ
ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് ശേഖരിക്കുകയും
ജൈവമാലിന്യം എൻറെ വീട്ടിലോ എൻറെ സ്കൂളിലോ ശാസ്ത്രീയമായി സംസ്കരിക്കുകയും
അജൈവ മാലിന്യം പുനഃചംക്രമണത്തിനായി തദേശീയ സ്വയംഭരണ വീഡിയോസ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്യുന്നതാണ് എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന പരിസരദിന സന്ദേശം നമുക്കൊന്നായി ഏറ്റെടുക്കാം.
ഈ ഭൂമിയുടെ ഹരിത ശോഭയ്ക്ക് കോട്ടം വരുത്തുന്നതും പ്രകൃതിക്ക് ദോഷം വരുത്തുന്നതുമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഞാൻ കുറയ്ക്കും എന്നും പ്രകൃതിക്കിണങ്ങുന്ന വസ്തുക്കളുടെ ഉപയോഗത്തിൽ ശ്രദ്ധിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

 വീഡിയോ  കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കേരളാ ഹോട്ടൽ ന്യൂസ്‌ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
SHARE

Author: verified_user